മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വ്യാഴാഴ്ച രാജ്യസഭയില്‍ ഹാജരായി. എന്നാല്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. ബോക്‌സിംഗ് താരം മേരി കോമും രാജ്യസഭയില്‍ ഹാജരുണ്ടായിരുന്നു.

സമാജ് വാദ് പാര്‍ട്ടി എം പി നരേഷ് അഗര്‍വാള്‍ നോമിനി മെമ്പര്‍മാര്‍ ഹാജരാവത്തതിനെ കുറിച്ച് രാജ്യസഭയില്‍ ചോദ്യമുന്നയിച്ചിരുന്നു. സഭയില്‍ ഹാജരാകാത്ത മേരി കോമിനോടും സച്ചിനോടും പാര്‍ലമെന്റ് അംഗത്വം രാവിവെക്കാനും ആവശ്യപ്പെട്ടിരുന്നു. നോമിനികളായ പന്ത്രണ്ട് അംഗങ്ങളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് സച്ചിനും രേഖയുമാണ്. എന്നാല്‍ അപൂര്‍വ്വമായി സഭയില്‍ ഹാജരായ വി.ഐ.പി യെ സോഷ്യല്‍ മീഡിയ വെറുതെ വിട്ടില്ല.