Culture
സ്മിത്തിന്റെ തേങ്ങലില്‍ നെഞ്ചുപൊട്ടി ക്രിക്കറ്റ് ലോകം; മനംനൊന്ത് സച്ചിനും

ന്യൂഡല്‍ഹി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാപ്പു പറഞ്ഞ് പൊട്ടിക്കരഞ്ഞ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് പിന്തുണയും ആശ്വാസവാക്കുകളുമായും ക്രിക്കറ്റ് ലോകം. മൈക്കല്‍ വോണ്‍, മുഹമ്മദ് കെയ്ഫ്, കെവിന് പീറ്റേഴ്സണ്, സ്റ്റീവന്‍ ഫ്ലെമിങ് തുടങ്ങി നിരവധി താരങ്ങള്‍ ഇന്നലെ തന്നെ സ്റ്റീവ് സ്മിത്തിന് ട്വിറ്ററിലൂടെ ആശ്വാസവാക്കുകള്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെ സച്ചിന് തെണ്ടുല്‍ക്കറും സ്മിത്തിനെ ആശ്വസിപ്പിച്ച് രംഗത്തെത്തുകയായിരുന്നു. അവരുടെ കുടുംബാംഗങ്ങളെ ഓര്‍ത്ത് ഇനിയെങ്കിലും അവരെ വെറുതെ വിടൂ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.
‘അവര്‍ പശ്ചാത്തപിക്കുകയും വേദനിക്കുകയും ചെയ്യുന്നു. ഈ അനന്തരഫലങ്ങളുമായാണ് അവര്‍ ഇനിയും ജീവിക്കേണ്ടത്. അവര്‍ക്കൊപ്പം ഈ വേദന അനുഭവിക്കേണ്ടി വരുന്ന കുടുംബങ്ങളെ ഓര്‍ത്തെങ്കിലും അവരെ ഇനി വെറുതേ വിടൂ’ സച്ചിന് തെണ്ടുല്‍ക്കര്‍ ട്വീറ്റ് ചെയ്തു. ‘സ്റ്റീവ് സ്മിത്തും ബാന്‍ക്രോഫ്റ്റും മാന്യന്മാരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നല്ല മനുഷ്യരും തെറ്റുകള്‍ വരുത്തും. അവര്‍ ഒരു അവസരം കൂടി അര്‍ഹിക്കുന്നു. ഇപ്പോഴവര്‍ക്ക് വേണ്ടത് നല്ല പിന്തുണയാണ്, എന്ന് മൈക്കല്‍ വോണും അദ്ദേഹത്തിന്റെ വിഷമം മനസിലാക്കുന്നുവെന്ന് മുഹമ്മദ് കൈഫും പറഞ്ഞു.
സ്മിത്തിന്റെ തിരിച്ചുവരവിനായി ആഗ്രഹിക്കുന്നു. തന്റെ ബാറ്റിങ് മികവുകൊണ്ട് അദ്ദേഹം ആരാധകരെ അഭിമാനം കൊള്ളിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. ഒരു വര്‍ഷം വിലക്ക് നേരിട്ട് തിരികെ വന്ന ഷെയ്ന് വോണ്‍ ശ്രീലങ്കയ്ക്ക് എതിരായ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 26 വിക്കറ്റുകള്‍ നേടിയത് ഓര്‍മ്മിക്കുന്നുവെന്നും മുഹമ്മദ് കെയ്ഫ് ട്വിറ്ററില്‍ കുറിച്ചു. പൊതുവായി ഉയര്‍ന്ന വിമര്‍ശനമാണ് അനുപാതമില്ലാത്ത ശിക്ഷക്ക് കാരണമായതെന്നും ഇപ്പോഴുണ്ടായിരിക്കുന്ന സിംപതി ശിക്ഷ കുറയ്ക്കുമോ എന്നും ചോദിച്ച ആകാശ് ചോപ്ര തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെന്നും കുറിച്ചു.
സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം തനിക്കാണെന്നും എല്ലാറ്റിനും മാപ്പ് പറയുന്നുവെന്നും സ്മിത്ത് ഇന്നലെ പറഞ്ഞിരുന്നു. നാട്ടില്‍ തിരിച്ചെത്തിയശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്മിത്തിന്റെ വൈകാരിക രംഗങ്ങള്‍ അരങ്ങേറിയത്.
‘ഈ സംഭവം പൂര്‍ണ്ണമായും എന്നെ തകര്‍ത്തുകളഞ്ഞു. എന്റെ എല്ലാ ടീമംഗങ്ങളോടും ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരോടും ഞങ്ങളുടെ പ്രവൃത്തിമൂലം നിരാശരായിരിക്കുന്ന എല്ലാ ഓസ്ട്രേലിയക്കാരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് സ്മിത്ത് പറഞ്ഞു. ‘ഈ സംഭവത്തില്‍ ആരേയും കുറ്റപ്പെടുത്താനില്ല. ഓസ്ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഞാന്‍. എല്ലാം എന്റെ കണ്മുന്നിലാണ് നടന്നത്. ശനിയാഴ്ച്ച സംഭവിച്ച എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്തം ഞാനേല്ക്കുന്നു. ടീമിനെ നയിക്കുന്നതില്‍ എനിക്ക് വീഴ്ച്ച പറ്റി. ഈ തെറ്റുമൂലം സംഭവിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. ഇനിയുള്ള ജീവിതം മുഴുവന്‍ ഈ തെറ്റിനെച്ചൊല്ലി പശ്ചാത്തപിക്കും’. എല്ലാ വീഴ്ച്ചകള്‍ക്കും കാലം മാപ്പുനല്‍കുമെന്നാണ് പ്രതീക്ഷയെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
തനിക്ക് ലഭിച്ച വിലക്ക് യുവതാരങ്ങള്‍ക്ക് ഒരു പാഠമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഷ്ടമായ വിശ്വാസവും ബഹുമാനവും കാലം തിരിച്ചുനല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോകത്തെ മികച്ച കായിക ഇനമാണ് ക്രിക്കറ്റ്. അതായിരുന്നു എന്റെ ജീവിതം. ഇനിയും അത് തന്നെയായിരിക്കും എന്റെ ജീവിതമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ശരിക്കും ഇതെന്നെ വേദനിപ്പിക്കുന്നു. എന്നോട് ക്ഷമിക്കണം. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും ഓസ്ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനാകുന്നതും ബഹുമതിയായാണ് കാണുന്നതെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന് ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
GULF2 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ