തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക തിരികെ നല്‍കും. ഒമ്പത് ശതമാനം പലിശയോടെ പിടിച്ച തുക പിഎഫില്‍ ലയിപ്പിക്കും.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ആറ് ദിവസത്തെ ശമ്പളം വീതം ആറ് മാസം പിടിച്ച് ആകെ ഒരു മാസത്തെ ശമ്പളമാണ് സര്‍ക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനായി പിടിച്ചത്.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി കട്ട് ഏര്‍പ്പെടുത്തിയിത്.