kerala
പുതിയ പോര്‍മുഖം തുറന്ന് ഇപി ജയരാജന്; എതിര്‍പക്ഷത്ത് കോടിയേരി-‘സ്വപ്നകലഹത്തില്’ കണ്ണൂര്‍ ലോബി
ഇപിയും പി ജയരാജനും ഒന്നിച്ചാല്‍ അത് പിണറായിക്കും കോടിയേരിക്കും വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സിപിഎമ്മിനുള്ളില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴി മരുന്നിടുന്നു. സ്വപ്ന സുരേഷുമൊത്തുള്ള തന്റെ മകന് ജെയ്സണിന്റെ ഫോട്ടോ പുറത്തുവിട്ടത് ബിനീഷ് കോടിയേരിയാണെന്ന ഇപി ജയരാജന്റെ വാദമാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് ജയരാജന് ഉന്നം വയ്ക്കുന്നത് എന്ന് വ്യക്തം.
പാര്‍ട്ടിക്കുള്ളിലെ കണ്ണൂര്‍ ലോബിയിലാണ് ചേരിതിരിവ് രൂക്ഷമാകുന്നത് എന്നതാണ് ശ്രദ്ധേയം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബിയിലെ പ്രധാനികളാണ് ഇപിയും കോടിയേരിയും. നേരത്തെ, വിഎസ് അച്യുതാനന്ദനെ മെരുക്കാന്‍ ഒന്നിച്ച കരങ്ങളാണ് ഇപ്പോള്‍ മക്കളുടെ പേരില്‍ ചേരിതിരിഞ്ഞു നില്‍ക്കുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് നേതൃത്വവുമായി അത്ര സുഖകരമായ ബന്ധത്തിലല്ല ഉള്ളത്. ഇപിയും പി ജയരാജനും ഒന്നിച്ചാല്‍ അത് പിണറായിക്കും കോടിയേരിക്കും വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പിണറായിക്കു പിന്നില്‍ അടിയുറച്ചു നില്ക്കുന്ന കോടിയേരിയെ വീഴ്ത്താന്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല. നേരത്തെ ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജന്റെ രാജിക്ക് മുറവിളി കൂട്ടിയത് കണ്ണൂര്‍ ലോബിയിലെ ഒരു വിഭാഗമാണ്.
2018 ലാണ് സ്വപ്ന സുരേഷിന് മന്ത്രി ഇപി ജയരാജന്റെ മകന് പാസ്പോര്‍ട്ട് സംബന്ധമായ പ്രശ്നം പരിഹരിച്ച് നല്‍കിയതിന്റെ പ്രത്യുപകാരമായി വിരുന്ന് സംഘടിപ്പിച്ചത്. ബിനീഷ് കോടിയേരി മുഖേനയാണ് ജയ്സന് സ്വപ്നയെ പരിചയപ്പെട്ടത്. വിരുന്നിന് വേണ്ട കാര്യങ്ങള്‍ ചെയ്തത് ബിനീഷായിരുന്നു. സ്വപ്നയും ബിനീഷും ജയ്സനുമടക്കം ഏഴു പേര് മാത്രം പങ്കെടുത്ത പാര്‍ട്ടിക്കിടെ എടുത്ത മൊബൈല്‍ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.
kerala
വോട്ട് മോഷണം; മുസ്ലിം യൂത്ത് ലീഗ് ജന്‍ അധികാര്‍ മാര്‍ച്ച് ആഗസ്ത് 18 ന് തൃശൂരില്‍
വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഗസ്ത് 18 തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക്

കോഴിക്കോട് : ജനാധിപത്യത്തെ അട്ടിമറിച്ച് ബി.ജെ.പിക്ക് വേണ്ടി വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഗസ്ത് 18 തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് തൃശൂരില്‍ ജന്‍ അധികാര്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ അഭിമാനം കൊണ്ടിരുന്ന ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്നായ സുതാര്യമായ തെരഞ്ഞടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയാണ് ഇലക്ഷന് കമ്മീഷന്റെ ഭരണകുട വിധേയത്വത്തില്‍ നഷ്ടപ്പെട്ടത്. രാഹുല്‍ ഗാന്ധി തെളിവുകള്‍ നിരത്തി ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ വിജയത്തില്‍ ഒരാള്‍ക്ക് ഒരു വോട്ടെന്ന മാനദണ്ഡം മറികടന്ന് വോട്ടര്‍പട്ടിയില്‍ നടത്തിയ തിരിമറി കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടില്‍ പോലും 11 വോട്ടുകളാണ് അനധികൃതമായി ചേര്‍ക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന് ശേഷം കുടുംബം താമസം മാറുകയും വീട് മുംബൈ കേന്ദ്രീകരിച്ചുള്ള വ്യക്തിക്ക് കൈമാറുകയുമാണ് ചെയ്തത്. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രം 10 ഫ്ളാറ്റുകളിലെ ക്രമക്കേടുകളില്‍ 50 പരാതികളാണ് ഉയര്‍ന്നത്. രാജ്യം കാത്ത് പുലര്‍ത്തി പോന്ന മൂല്യങ്ങളെ അധികാരം ഉപയോഗിച്ച് കശാപ്പ് ചെയ്യുന്ന ബി.ജെപിക്കും കൂട്ട് നില്ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ശക്തമായ യുവരോഷം ഉയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് ജന്‍ അധികാര്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ചിന്റെ വിജയത്തിനായി പ്രവര്‍ത്തകര്‍ രംഗത്തിറക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
kerala
മലപ്പുറം ജില്ലയിലെ സ്കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ജൈത്രയാത്ര തുടര്‍ന്ന് എംഎസ്എഫ്
ഇന്നലെ നടന്ന സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വ്യത്യസ്ത കലാലയങ്ങള്‍ പിടിച്ചെടുത്ത് എം.എസ്.എഫ് ചരിത്ര മുന്നേറ്റം തുടരുന്നു.

മലപ്പുറം: ഇന്നലെ നടന്ന സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വ്യത്യസ്ത കലാലയങ്ങള്‍ പിടിച്ചെടുത്ത് എം.എസ്.എഫ് ചരിത്ര മുന്നേറ്റം തുടരുന്നു. നീണ്ട പത്തു വര്‍ഷത്തെ എസ്എഫ്ഐ കോട്ട തകര്‍ത്ത് പത്തില്‍ പത്ത് സീറ്റും നേടി പെരിന്തല്‍മണ്ണ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളും പെരിന്തല്‍മണ്ണ ഗവണ്മെന്റ് ഗേള്‍സ് വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളും ചരിത്ര വിജയം തീര്‍ത്തു. തുവ്വൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുന്നക്കാവ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അടക്കം മലപ്പുറം ജില്ലയിലെ സ്കൂള്‍ തിരഞ്ഞെടുപ്പുകളില്‍ എം.എസ്.എഫ് ന്റെ തേരോട്ടം തുടരുകയാണ്.
കോളേജ്,സര്‍വകലാശാല തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കാലിക്കറ്റ് സര്‍വ്വകലാശാല തിരഞ്ഞെടുപ്പുകളില്‍ സര്‍വ്വധിപത്യം തീര്‍ത്ത എം.എസ്.എഫ് ജില്ലയിലെ സ്കൂള്‍ തിരഞ്ഞെടുപ്പുകളില്‍ ചരിത്ര വിജയം ആവര്‍ത്തിക്കുകയാണ്.
അധ്യാപകരുടെയും പോലീസിന്റെയും സകലമാന എതിര്‍പ്പുകളും ഭേദിച്ച് മിന്നും വിജയം കാഴ്ചവച്ച സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ജില്ലയിലെ ഈ വിജയം സ്കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ പോലും സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറിനോടുള്ള എതിര്‍പ്പ് പ്രകടമാക്കുന്നതാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ പറഞ്ഞു.
kerala
ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകം; ലഹരിക്കടിമയായ മകന് മാതാപിതാക്കളെ കുത്തിക്കൊന്നു
ചാത്തനാട് പനവേലി പുരയിടത്തില്‍ ആഗ്നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ആലപ്പുഴ കൊമ്മാടിയില്‍ മകന് മാതാപിതാക്കളെ കുത്തിക്കൊന്നു. ചാത്തനാട് പനവേലി പുരയിടത്തില്‍ ആഗ്നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ മകന് ബാബുവാണ് (47) ഇരുവരെയും ആക്രമിച്ചത് എന്നാണ് വിവരം.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് മകന്. വ്യാഴാഴ്ച വൈകീട്ട് ബാബു വീട്ടില്‍ വഴക്കുണ്ടായിക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാതാപിതാക്കളെ ആക്രമിച്ചത്. മാതാവിനെയാണ് പ്രതി ആദ്യം ആക്രമിച്ചത്. എന്നാല്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പിതാവിനെ പിന്തുടര്ന്നെത്തി ആക്രമിക്കുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിലായിരുന്നു തങ്കരാജിന്റെ മൃതദേഹം കണ്ടെത്തിയത്. ആഗ്നസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട ബാബുവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ആഗ്നസിന്റെയും തങ്കരാജിന്റെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍
-
film3 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala3 days ago
വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതര്‍
-
News3 days ago
ഇന്ത്യയ്ക്കെതിരെ 50% തീരുവ; റഷ്യക്ക് തിരിച്ചടിയെന്ന് ട്രംപ്
-
kerala3 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം
-
kerala2 days ago
1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍
-
india2 days ago
ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറ, നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: രാഹുല്‍ ഗാന്ധി