Connect with us

india

ശമ്പളം 30000 രൂപ; പിടിച്ചെടുത്തത് 7 ആഡംബരക്കാറുകള്‍, 98 ഇഞ്ച് ടിവി, 100 നായകള്‍! വെട്ടിലായി സര്‍ക്കാര്‍ ഉദ്യോഗസ്ഥ

ഭോപ്പാലില്‍ പിതാവിന്റെ പേരില്‍ 20,000 ചതുരശ്ര അടി ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്നും തെളിഞ്ഞു.

Published

on

ഭോപ്പാല്‍: 30000 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത വസ്തുവകകള്‍ കണ്ട് ഞെട്ടി ജനം. ഏഴ് ആഡംബര കാറുകള്‍ ഉള്‍പ്പടെ 20 വാഹനങ്ങള്‍, 30 ലക്ഷം രൂപയുടെ ടിവി, 20000 ചതുരശ്ര അടി ഭൂമി, വിലപിടിപ്പുള്ള ഗിര്‍ ഇനത്തില്‍പ്പെട്ട പന്ത്രണ്ടോളം കന്നുകാലികള്‍ തുടങ്ങിയ കോടികളുടെ സ്വത്തുവകകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.

അനിധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ലോകായുക്ത പ്രത്യേക പൊലീസ് സംഘം മധ്യപ്രദേശ് പൊലീസ് ഹൗസിങ് കോര്‍പ്പറേഷനിലെ ഒരു വനിതാ അസിസ്റ്റന്റ് എഞ്ചിനീയറുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് ഏഴ് കോടിയോളം രൂപയുടെ വസ്തുവിവരങ്ങളുടെ രേഖകള്‍ പിടിച്ചെടുത്തു. കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹേമ മീണയ്‌ക്കെതിരെയാണ് അന്വേഷണം. ഹേമയുടെ പ്രതിമാസ ശമ്പളം 30,000 രൂപ മാത്രമാണ്. ഏഴ് വര്‍ഷം മാത്രമാണ് ഇവര്‍ക്ക് സര്‍വീസുള്ളത്. ഇതിനിടയിലാണ് കോടികള്‍ അനധികൃതമായി സമ്പാദിച്ചതായി കണ്ടെത്തിയത്. 30 ലക്ഷം രൂപ വില വരുന്ന പുത്തന്‍ സ്മാര്‍ട്ട് ടിവിയും വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ഭോപ്പാലില്‍ പിതാവിന്റെ പേരില്‍ 20,000 ചതുരശ്ര അടി ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്നും തെളിഞ്ഞു.

crime

50 രൂപയെ ചൊല്ലി തര്‍ക്കം; കടയുടമയുടെ വിരല്‍ കടിച്ചുപറിച്ചു

പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ്

Published

on

50 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്ന് കടയുടമയുടെ വിരല്‍ കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. വസ്ത്രവ്യാപാരം നടത്തുന്ന ശിവചന്ദ്ര കര്‍വാരിയയാണ് ആക്രമണത്തിന് ഇരയായത്.

ഇയാളുടെ കടയില്‍ നിന്നും ഒരാള്‍ വസ്ത്രം വാങ്ങിയിരുന്നു. അടുത്ത ദിവസം കടയിലേക്ക് തിരിച്ചെത്തി വാങ്ങിയ വസ്ത്രം ചെറുതാണെന്നും വലുത് നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, വലിയ വസ്ത്രം നല്‍കണമെങ്കില്‍ 50 രൂപ അധികം വേണമെന്ന് കര്‍വാരിയ പറഞ്ഞു. ഇതിനെചൊല്ലി ഇവര്‍ക്കിടയില്‍ തര്‍ക്കം രൂപപ്പെട്ടു.

തർക്കത്തിനിടെ ഇയാള്‍ കര്‍വാരിയയുടെ ഇടതു കൈയിലെ തള്ളവിരല്‍ കടിച്ചെടുക്കുകയായിരുന്നു. കര്‍വാരിയയുടെ മകനെയും ഇയാള്‍ കടിച്ച് പരിക്കേല്‍പിച്ചു. കൂടാതെ പ്രതി കടയിലെ വസ്ത്രങ്ങള്‍ റോഡിലേക്ക് വലിച്ചെറിയുകയും കടയുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കടയുടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചെന്നും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും എസ്.എച്ച്.ഒ കോട്വാലി നാരായണി പറഞ്ഞു.

Continue Reading

india

തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ടര വയസ്സുകാരി മരിച്ചു

ഹൈദരാബാദിലെ ഗായത്രി നഗറിൽ ഏപ്രിൽ 12നായിരുന്നു സംഭവം.

Published

on

കളിക്കുന്നതിനിടെ തെരുവ് നായയുടെ കടിയേറ്റ രണ്ടര വയസ്സുകാരി മരിച്ചു. ഹൈദരാബാദിലെ ഗായത്രി നഗറിൽ ഏപ്രിൽ 12നായിരുന്നു സംഭവം. ഛത്തീസ്ഗഢ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുട്ടിയുടെ സഹോദരിക്കും പരിക്കേറ്റിരുന്നു.

നിർമാണത്തിലിരിക്കുന്ന അപ്പാർട്ട്മെന്റിലാണ് കുഞ്ഞിന്റെ പിതാവിന് ജോലി. ഇതിന് പുറത്ത് ഇവർ കളിക്കുമ്പോഴാണ് നായകള്‍ ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഫെബ്രുവരിയില്‍ ശംഷാബാദിലും സമാനരീതിയില്‍ ഒരുവയസ്സുളള ആണ്‍കുട്ടി തെരുവ് നായയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.

Continue Reading

gulf

റഹീമിനായുള്ള ദയാധനം നാളെ ഇന്ത്യൻ എംബസിക്കു കൈമാറും

മോചനത്തിന് രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരും

Published

on

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദിയിലെ ജയിലിൽ കഴിയുന്ന എം.പി.അബ്ദുൽറഹീമിന്റെ മോചനത്തിനായി പ്രവാസി സമൂഹവും നാട്ടുകാരും വിവിധ സംഘടനകളും സ്വരുക്കൂട്ടിയ ദയാധനമായ 34 കോടി രൂപ നാളെ സൗദിയിലെ ഇന്ത്യൻ എംബസിക്കു കൈമാറുമെന്ന് റഹീമിന്റെ ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. തുക കൈമാറിയാലും റഹീമിന്റെ മോചനത്തിനായി രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരും.

റഹീമിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള സമ്മതപത്രം മരിച്ച കുട്ടിയുടെ കുടുംബം കോടതിക്കു കൈമാറിയാൽ ഇന്ത്യൻ എംബസി തുക അക്കൗണ്ടിലേക്കു നൽകും. സമ്മതപത്രം സ്വീകരിച്ച് കോടതി വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയാൽ ആ വിധി ജയിൽ അധികൃതർക്കു കൈമാറും. ഇതിനുശേഷമായിരിക്കും റഹീമിന്റെ മോചനമെന്ന് കേസിലെ നിയമോപദേഷ്ടാക്കളിൽ ഒരാളായ മുഹമ്മജ് നജാത്തി പറഞ്ഞു.

അറബി ഭാഷ കൃത്യമായി അറിയാത്തതും സൗദിയിലെ നിയമരീതികളെക്കുറിച്ച് അറിയാത്തതുമാണ് അബ്ദുൽറഹീമിന്റെ ശിക്ഷയിലേക്കു നയിച്ചതെന്നു മുഹമ്മദ് നജാത്തി പറഞ്ഞു. ഭാഷ അറിയാത്ത റഹീം അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യങ്ങളെല്ലാം സമ്മതിച്ചുകൊടുക്കുകയായിരുന്നുവെന്ന് മൊഴിപ്പകർപ്പുകളിൽ നിന്ന് വ്യക്തമാണ്. ഇന്നലെ വൈകിട്ട് റഹീം മാതാവ് ഫാത്തിമയുമായി ഫോണിൽ സംസാരിച്ചിരുന്നു.

Continue Reading

Trending