കോഴിക്കോട്: കാലം വര്‍ഷം ശക്തമായതിനെ തുടര്‍ന്ന് നാളെ ( വ്യാഴം) സംസ്ഥാനത്തെ എല്ലാ മദ്രറസകള്‍ക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു. അതേസമയം ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്