ന്യൂഡല്‍ഹി: ബ്ലാസ്റ്റേഴ്‌സ്‌ പ്രതിരോധ നിരയിലെ അടിതെറ്റാത്ത പടയാളിയാണ് സന്തേഷ് ജിങ്കന്‍. ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ജിങ്കന്റെ തകര്‍പ്പന്‍ സേവുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് പൊട്ടിയേനെ.

മത്സരത്തിന്റെ 78ാം മിനുറ്റിലായിരുന്നു ജിങ്കന്റെ അവിശ്വസനീയ സേവിങ്. പെനല്‍റ്റി ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്തിനെ മലൂദ, ഗോളി സന്ദീപ് നന്ദിയെ മറികടന്ന് ഹെഡറിലൂടെ ബോക്‌സിനുള്ളിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗോള്‍ ലൈനില്‍ വെച്ച് ജിങ്കന്‍ ഹെഡറിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു. 60ാം മിനുറ്റിലും ജിങ്കന്റെ സേവ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷക്കെത്തിയിരുന്നു. ഡല്‍ഹി താരം കെയ്ന്‍ ലെവിസ് പെനല്‍റ്റി ബോക്‌സിലേക്ക് പായിച്ച ഷോട്ട് കിടന്നാണ് ജിങ്ക്ന്‍ തട്ടിയകറ്റിയത്.

ഇന്നലത്തെ മത്സരത്തില്‍ മാത്രമല്ല, സീസണിലുടനീളം മിന്നും ഫോമിലാണ് സന്തേഷ് ജിങ്കന്‍. ബ്ലാസ്റ്റേഴ്‌സ് എന്തുകൊണ്ട് ജിങ്കനെ നിലനിര്‍ത്തുന്നു എന്നതിനുള്ള ഉത്തരംകൂടിയാണ് ജിങ്കന്റെ അപാര ഫോം.


don’t miss: ഇത് റഫീഖിന്റെ പ്രായശ്ചിത്തം; അന്ന് ബ്ലാസ്റ്റേഴ്സിന്റെ കണ്ണീര് വീഴ്ത്തിയതിന്