കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ അവഹേളിച്ച പ്രസന്ന മാസ്റ്റര്‍ക്കെതിരെ സന്തോഷ് പണ്ഡിറ്റ്. എനിക്കു ജനിച്ചപ്പോള്‍ ഇത്രയൊക്കെ സൗന്ദരൃമേ ദൈവം തന്നുള്ളു, അത് എന്‌ടെ കുറ്റമല്ല എല്ലാവര്‍ക്കും തന്നെപ്പോലെ ഹൃത്വിക് റോഷന്‍ ആകുവാന്‍ പറ്റുമോ എന്നാണ് പണ്ഡിറ്റിന്റെ പരിഹാസം. ചത്തു മണ്ണടിഞ്ഞാല്‍ സുന്ദരകുട്ടപ്പനെന്ന് സ്വയം അഹന്കരിക്കുന്ന നീയും ഞാനും ഒക്കെ ഒരുപിടി മണ്ണാണെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.

വര്‍ണ്ണ വിവേചനം എന്നത് നമ്മുടെ നാട്ടില്‍ അടുത്തൊന്നും അവസിനീക്കുവാന്‍ പോകുന്നില്ല, ക്രിമനല്‍സിനെ എപ്പോഴും ബ്ലാക്ക്‌ലിസ്റ്റില്‍ പെടുത്തും ഒരിക്കലും വൈറ്റ് ലിസ്റ്റില്‍ പെടുത്തില്ല. കാരണം കറുത്തവര്‍ മോശമാണത്രേ, സിനിമയിലെ നായകന്‍മാര്‍ സുന്ദര കുട്ടപ്പന്‍, വില്ലമ്മാരെല്ലാരും കറുത്തവര്‍, കഷ്്ടം. കറുത്തവരൊക്കെ തെറ്റ് ചെയ്യാനായ് ജീവിക്കുന്നവരാണോ? എ്ന്നാണ് സന്തോഷ് ചോദിക്കുന്നത്.

ഇങ്ങനൊരുത്തന്‍ ഈ കേരളത്തില്‍ ജീവിച്ചിരിക്കുന്നു എന്ന് എല്ലാവരും അറിഞ്ഞത് നേട്ടം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ”കപ്പല്‍ തിന്നുന്ന സ്രാവിനെ നോക്കി തുപ്പല്‍ തിന്നുന്ന പരല്‍ മീനുകള്‍ വാ പൊളിച്ചിട്ടു കാരൃമില്ല’ എന്ന ഉരുക്കു സതീഷനിലെ ഡയലോഗും പറഞ്ഞാണ് സന്തോഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മഴവില്‍ മനോരമയിലെ ഡി4 ഡാന്‍സ് വേദിയില്‍ പ്രയാഗ പങ്കെടുത്ത ഒരു ഗെയിമിലെ ചില പരാമര്‍ശങ്ങളാണ് വിവാദമായത്. സന്തോഷ് പണ്ഡിറ്റ് എന്നെഴുതിയ ഒരു പ്ലക്കാര്‍ല്‍ പ്രയാഗയ്ക്ക് വായിക്കാന്‍ കഴിയാത്തവിധം പ്ലെയ്‌സ് ചെയ്തശേഷം പ്ലക്കാര്‍ഡില്‍ എന്താണെന്നു പറയാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. ക്ലൂ ലഭിക്കുന്നതായി പ്രയാഗ ചില ചോദ്യങ്ങള്‍ ചോദിക്കും. ഈ വ്യക്തി സുന്ദരനാണോ?’ എന്ന പ്രയാഗയുടെ ചോദ്യത്തിന് പരിപാടിയുടെ വിധികര്‍ക്കാക്കളില്‍ ഒരാളായ പ്രസന്ന മാസ്റ്റര്‍ ‘അല്ല’ എന്ന ഉത്തരം നല്‍കിയതിനും ‘കട്ടപ്പ’ എന്ന ബഫൂണ്‍ കഥാപാത്രം സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കും വിധം സംസാരിച്ചതിനുമെതിരെയാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. എന്നാല്‍ സന്തോഷാണെന്ന് തിരിച്ചറിഞ്ഞ നടി പ്രയാഗ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നാണ് പറഞ്ഞത്.

വേദിയില്‍ എത്തിയ പ്രയാഗ മാര്‍ട്ടിന് ‘കിട്ടിയ സന്തോഷ് പണ്ഡിറ്റ് പണി’ എന്ന തലക്കെട്ടിലാണ് മഴവില്‍ മനോരമ ചാനല്‍ പരിപാടി പോസ്റ്റു ചെയ്തത്. എന്നാല്‍ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച ചാനലിനെതിരെയും വിധികര്‍ത്താക്കള്‍ക്കെതിരേയും സോഷ്യല്‍ മീഡിയ രംഗത്തെത്തി. വീഡിയോയ്ക്കു താഴെ പണ്ഡിറ്റിനെ പരിഹസിച്ച ചാനല്‍ മാപ്പു പറയണമെന്നാവശ്യപെട്ട് നിരവധി പേര്‍ രംഗത്തുവന്നു. പ്രസന്ന മാസ്റ്റര്‍ക്കെതിരെ ട്രോളും പൊങ്കാലയുമായി സന്തോഷ് പണ്ഡിറ്റിനെ പിന്തുണച്ച് സോഷില്‍ മീഡിയ സജീവമായി.