കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ദിലീപിന്റെ അറസ്റ്റില്‍ സിനിമാരംഗത്തെ പ്രമുഖ താരങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തുന്നതിനിടെയാണ് സന്തോഷ് പണ്ഡിറ്റും പ്രതികരിക്കുന്നത്. അറസ്റ്റ് തന്നെ ഞെട്ടിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ഇങ്ങനെ ഒരു അറസ്റ്റ് പ്രതീക്ഷിരുന്നില്ല. ശരിക്കും ഞെട്ടിപ്പോയെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഇപ്പോള്‍ ഈ നടന്‍ കുറ്റാരോപിതനാണ്. ബാക്കി കോടതി തീരുമാനിക്കട്ടെ. പക്ഷേ ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞ് ഒരുപാട് പേര്‍ ഇദ്ദേഹത്തിനെതിരെ പരാതിയുമായി വരുന്നതും പുതിയ കേസുകള്‍ ഉണ്ടാകുന്നതുമാണ് ശരിക്കും തന്നെ ചിന്തിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരുന്നു. കേസില്‍ അറസ്റ്റിലാവുന്നത് ഏതെങ്കിലുമൊരു ബംഗാളിയാവരുതേ എന്നായിരുന്നു പ്രതികരണം. അതിനുശേഷമാണ് കേസില്‍ ദിലീപ് അറസ്റ്റിലാവുന്നത്. ദിലീപിന്റെ അറസ്റ്റ് പോലീസിന്റെ മണ്ടത്തരമല്ലെന്ന് അടുത്തിടെ നടന്‍ വിനായകനും
പ്രതികരിച്ചിരുന്നു. തനിക്കും ചിലത് പറയാനുണ്ട്. കോടതി നടപടികള്‍ പൂര്‍ത്തിയാവട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.