കൊച്ചി: എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ രാവിലെ ഏഴു മണിയോടെയാണ് അന്ത്യം. ഹൃദയ, ഉദര സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഈ മാസം 11 മുതല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം ഉച്ചയോടെ സ്വദേശമായ കോട്ടയം കുറിച്ചിത്താനത്തേക്ക് കൊണ്ടുപോകും.

നര്‍മം കലര്‍ത്തിയുള്ള പ്രസംഗശൈലിയിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എഫ്‌സിഐ ഉപദേശക സമിതി എന്നിവയില്‍ അംഗമായിരുന്ന അദ്ദേഹം എന്‍സിപി ദേശീയ സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.