Connect with us

News

സന്തോഷ് ട്രോഫി; കേരളവും ഗോവയും ഇന്ന് മുഖാമുഖം

സന്തോഷ് ട്രോഫിയില്‍ ശക്തരായ കേരളവും ആതിഥേയരായ ഗോവയും ഇന്ന് മുഖാമുഖം.

Published

on

മഡ്ഗാവ്: സന്തോഷ് ട്രോഫിയില്‍ ശക്തരായ കേരളവും ആതിഥേയരായ ഗോവയും ഇന്ന് മുഖാമുഖം. സ്വന്തം ഗ്രൂപ്പില്‍ കളിച്ച മൂന്ന് മല്‍സരങ്ങളിലും ആധികാരിക വിജയം സ്വന്തമാക്കിയ ഫൈനല്‍ റൗണ്ട് ഉറപ്പിച്ചവരാണ് കേരളം. ഗോവയാവട്ടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരും. ഗുജറാത്ത്, ജമ്മു കശ്മീര്‍, ചത്തിസ്ഗര്‍ എന്നിവര്‍ക്കെതിരെ വലിയ വിജയങ്ങള്‍ സ്വന്തമാക്കിയാണ് കേരളം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. സന്തോഷ് ട്രോഫിയില്‍ പലവട്ടം കേരളാ-ഗോവ മല്‍സരം ആവേശം വിതറിയിട്ടുണ്ട്.

Trending