Video Stories
ഖദ്ദാഫിയില്‍ നിന്ന് പണം വാങ്ങി: സര്‍ക്കോസി വീണ്ടും കുരുക്കില്‍
പാരിസ്: ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് മുന്‍ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയിരുന്നുവെന്ന ആരോപണത്തെ ശരിവെച്ച് പുതിയ വെളിപ്പെടുത്തല്‍. ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുമ്പോള്‍ 2006 ഒടുവിലും 2007 ആദ്യത്തിലും ഖദ്ദാഫിയില്നിന്നുള്ള പണവുമായി ട്രിപ്പോളിയില്‍നിന്ന് പാരിസിലേക്ക് താന്‍ മൂന്നു തവണ യാത്ര ചെയ്തിട്ടുണ്ടെന്ന് ഫ്രാങ്കോ-ലബനീസ് ബിസിനസുകാരനായ സിയാദ് തഖീയുദ്ദീന്‍ പറയുന്നു.
മീഡിയപാര്‍ട്ട് ഇന്‍വെസ്റ്റിഗേറ്റീവ് വാര്‍ത്താ സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. രണ്ട് ദശലക്ഷത്തോളം യൂറോയുടെ 200ഉം അഞ്ഞൂറും യൂറോ നോട്ടുകള്‍ അടങ്ങിയ സ്യൂട്കേസാണ് ഓരോ യാത്രയിലും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. സര്‍ക്കോസിക്ക് നല്‍കാനുള്ള പണം ഖദ്ദാഫിയുടെ മിലിട്ടറി ഇന്റലിജന്‍സ് മേധാവിയായിരുന്ന അബ്ദുല്ല സനൂസിയാണ് തന്നെ ഏല്‍പ്പിച്ചതെന്നും തഖീയുദ്ദീന്‍ വെളിപ്പെടുത്തി. സര്‍ക്കോസിക്കെതിരെ നേരത്തെയും തഖീയുദ്ദീന്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. 2006-07 കാലത്ത് ഖദ്ദാഫിയുടെ കീശയിലായിരുന്നു സര്‍ക്കോസിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പണമടങ്ങിയ സ്യൂട്കേസുമായി പോയ വിവരം ഇപ്പോഴാണ് പുറത്തുവിടുന്നത്.
2011 മാര്‍ച്ചില്‍ ലിബിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുമ്പോള്‍ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റായിരുന്ന സര്‍ക്കോസി നാറ്റോയെ കൂട്ടുപിടിച്ച് ഖദ്ദാഫിയെ അധികാരഭ്രഷ്ടനാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി വന്‍തുക വാങ്ങിയ കഥ ആദ്യം പുറത്തുവന്നത്. ഖദ്ദാഫിക്കെതിരെ നീങ്ങുന്ന സര്‍ക്കോസി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി ലിബിയയില്‍നിന്ന് കൈപ്പറ്റിയ പണം തിരിച്ചുതരണമെന്ന് ഖദ്ദാഫിയുടെ മകന് സൈഫുല്‍ ഇസ്ലാം ആവശ്യപ്പെട്ടിരുന്നു.
ഖദ്ദാഫി അധികാരഭ്രഷ്ടനാവുകയും കൊല്ലപ്പെടുകയും ചെയ്ത് ഒരു വര്‍ഷത്തിനുശേഷം സര്‍ക്കോസി രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അന്താരാഷ്ട്രതലത്തില്‍ ലിബിയയെ പിന്തുണക്കുന്നതിനുപ്രത്യുപകരമായി സര്‍ക്കോസിക്ക് ഖദ്ദാഫി 50 ദശലക്ഷം ഡോളര്‍ നല്‍കാമെന്ന് വ്യവസ്ഥ ചെയ്യുന്ന കരാറിന്റെ കോപ്പി മീഡിയപാര്‍ട്ട് അക്കാലത്ത് പുറത്തുവിട്ടിരുന്നു. മുന്‍ ലിബിയന്‍ ഇന്റലിജന്‍സ് മേധാവി മൂസ കൂസ ഒപ്പുവെച്ച ആ രേഖ വ്യാജമാണെന്നാണ് സര്‍ക്കോസി പറഞ്ഞിരുന്നത്. ഇപ്പോള്‍ സര്‍ക്കോസി വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുപ്പ് നടത്തുമ്പോഴാണ് തഖീയുദ്ദീന്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india1 day ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
