ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പുറത്തുവന്ന സുപ്രീംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് തമിഴ് സിനിമാതാരങ്ങള്‍. കമല്‍ഹാസനും ഖുഷ്ബുവുമുള്‍പ്പെടെ നിരവധി താരങ്ങള്‍ രംഗത്തെത്തി.

khushbooo

തമിഴ്‌നാടിനെ വലിയൊരു ദുരന്തത്തില്‍ നിന്നും രക്ഷിച്ചുവെന്ന് ഖുഷ്ബു പറഞ്ഞു. തമിഴ്‌നാട്ടില്‍ ജീവിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ ഒരുപാട് സന്തോഷവതിയാണ്. എന്റെ നാട് സുരക്ഷിതമായി. വലിയ ദുരന്തത്തിന് കാരണമായേക്കാവുന്ന ഭീഷണിയില്‍ നിന്നാണ് രക്ഷപ്പെട്ടിരിക്കുന്നതെന്ന് ഖുഷ്ബു പറഞ്ഞു.

kamal-hassan-pardaphash-108073

ശശികലയെ പരിഹസിച്ച് കമല്‍ഹാസനും രംഗത്തെത്തി. പഴയൊരു പാട്ടിന്റെ വരികള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കമല്‍ഹാസന്‍ പ്രത്യക്ഷപ്പെട്ടത്. തെറ്റായ ആള്‍ എല്ലായ്‌പ്പോഴും ജയിച്ചുകൊണ്ടിരിക്കും. പക്ഷേ എപ്പോഴും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതൊരിക്കലും ഒരു അവസാനമല്ലെന്നും വൃത്തിയാക്കല്‍ ഇപ്പോഴാണ് ആരംഭിച്ചിരിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല വാലന്റൈന്‍ സമ്മാനമാണ് സുപ്രീംകോടതി നല്‍കിയത്. ആളുകള്‍ക്ക് ഭയമില്ലാതെ ഇനി ദീര്‍ഘശ്വാസം വിടാമെന്നും സുന്ദര്‍സി പറഞ്ഞു. നാലുവര്‍ഷം തടവുശിക്ഷയും പത്തുകോടി പിഴയുമാണ് സുപ്രീംകോടതി ശശികലക്ക് വിധിച്ചിരിക്കുന്നത്.