അഷ്‌റഫ് ആളത്ത്
ദമ്മാം

കഴിഞ്ഞ ദിവസം അല്‍ ഖോബാര്‍ ടവറിലെപാര്‍ക്കിങ് മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ അവശിഷ്ടങ്ങള്‍ ക്കിടയില്‍ നിന്ന്ഒരു വിദേശിയുടെ മൃതദേഹം കണ്ടെടുത്തതായിസഊദിസിവില്‍ ഡിഫന്‍സ് വിഭാഗം വെളിപ്പെടുത്തി.ദമ്മാംഅല്‍ ഖോബാര്‍ എക്‌സ്പ്രസ് ഹൈവേയിലെ റാക്കയില്‍ വാണിജ്യ സമുച്ചയത്തിന്റെ പാര്‍ക്കിങ് മേല്‍ക്കൂര തകര്‍ ന്നാണ്ദാരുണമായ അപകടം സംഭവിച്ചത്.മരണപ്പെട്ടയാള്‍ ബംഗ്ലാദേശ് പൗരനാണെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

അപകടം നടന്നതിന്റെരണ്ടാം ദിവസമാണ് മൃതദേഹം കണ്ടെത്താനായത്.കഴിഞ്ഞദിവസം പ്രാദേശിക സമയം ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ തകരുകയും ചെയ്തിരുന്നു.എന്നാല്‍ ദുരന്തത്തില്‍ പെട്ടവരെല്ലാം അപകടനിലതരണം ചെയ്തതായും അധികൃതര്‍ അറിയിച്ചു.

വാണിജ്യ വ്യവസായ സംരംഭങ്ങളുടെ നിരവധി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ബഹുനിലകെട്ടിടങ്ങളുടെ പാര്‍ക്കിങ് മേല്‍ക്കൂരനിലം പൊത്തുകയായിരുന്നു.പാര്‍ക്കിങ് സംവിധാനത്തിന്റെ തറഭാഗത്തെമണ്ണിളകി തൂണുകള്‍ തകര്‍ന്നു വീണതാണ്വാഹനങ്ങളും പാര്‍ക്കിങ് പ്രതലത്തിന്റെ മേല്‍ക്കൂരയും നിലം പൊത്താന്‍ ഇടയാക്കിയത്.നിമിഷങ്ങള്‍ക്കകം കുതിച്ചെത്തിയ ദുരന്ത നിവാരണ സേന അത്യാതുധുനിക സാങ്കേതിക വിദ്യകളുടെയുംപോലീസ് നായകളുടെയുംസഹായത്താല്‍ ഊര്‍ജ്ജിതമായ രക്ഷാ ദൗത്യമാണ് നിര്‍വ്വഹിച്ചത്.

മലയാളികളടക്കം നൂറുകണക്കിന് വിദേശികള്‍ ജോലിചെയ്യുന്ന അംബരചുംബിയുടെ പരിസരത്തുണ്ടായഅപകടം വലിയപരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.