റിയാദ്: കോവിഡ് കാരണം നിര്‍ത്തി വച്ച അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിച്ച് സഊദി എയര്‍ലൈന്‍സ്. ഈ മാസത്തെ സര്‍വീസുകളുടെ ഷെഡ്യൂള്‍ പുറത്തുവിട്ടു. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, മധ്യപൗരസ്ത്യ മേഖല എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുടെ വിശദാംശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഏഴും ആഫ്രിക്കയിലേക്ക് ആറും ഏഷ്യയിലേക്ക് അഞ്ചും മധ്യപൗരസ്ത്യ മേഖലയിലെ രണ്ടും വിമാനത്താവളങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. ഏഷ്യയില്‍ ഇസ്ലാമാബാദ്, കറാച്ചി, ക്വലാലംപൂര്‍, ജക്കാര്‍ത്ത എന്നിവിടങ്ങൡലേക്കാണ് യാത്ര. ജിദ്ദയില്‍ നിന്നാണ് ആദ്യ സര്‍വീസ്.

കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ രാജ്യത്തേക്ക് വരാനും പോകാനും സൗദി അറേബ്യ സെപ്റ്റംബര്‍ 15നാണ് ഭാഗികമായി അനുമതി നല്‍കിയത്.