തൃശൂര്‍: തൃശൂര്‍ ചാവക്കാട്ട് എസ്ബിഐ എടിഎം തകര്‍ത്ത നിലയില്‍. കടപ്പുറം അഞ്ചങ്ങാടിയിലെ എടിഎമ്മാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തുന്നു.

രാവിലെ പണമെടുക്കാന്‍ എത്തിയവരാണ് എടിഎം തകര്‍ത്തതായി കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് എടിഎമ്മുകള്‍ തകര്‍ക്കുന്നത്.