മുംബൈ: പലിശനിരക്കില്‍ 0.15% ന്റെ കുറവു വരുത്തി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. ഇതോടെ അടിസ്ഥാന പലിശനിരക്ക് 9.1 ശതമാനമായി. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വന്നു. ഭവനവായ്പ ഉള്‍പ്പെടെയുള്ളവയുടെ പലിശ കുറവ് മാറ്റം കൊണ്ടുവരും.

രാജ്യത്തെ അഞ്ച് അനുബന്ധ ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചതോടെ 500 മില്യണ്‍ ഉപഭോക്താക്കളുമായാണ് ഇപ്പോള്‍ എസ്ബിഐ പ്രവര്‍ത്തിക്കുന്നതെന്ന് ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. 740 മില്യണ്‍ അക്കൗണ്ടുകളും 500 ടെറാ ബൈറ്റ് ഡേറ്റാ ബേസുമാണ് ഇപ്പോള്‍ എസ്ബിഐക്ക് ഉള്ളത്. 4850 മണിക്കൂറിനുള്ളിലാണ് ഈ നേട്ടം എസ്ബിഐ കൈവരിച്ചത്.