Connect with us

Culture

എസ്ബിടി ഇല്ലാതാവാന്‍ ദിവസങ്ങള്‍ മാത്രം; ജീവനക്കാര്‍ക്ക് സ്വയംവിരമിക്കല്‍ പദ്ധതി

Published

on

തിരുവനന്തപുരം: എസ്ബിഐയുമായുള്ള ലയനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ എസ്ബിടി ജീവനക്കാരുടെ ജോലി സ്ഥിരതയില്‍ ആശങ്ക ഉയരുന്നു. എസ്ബിടി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ് പുതിയ പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്. ലയനം നടപ്പാക്കുമ്പോള്‍ ജീവനക്കാരെ കുറക്കില്ലെന്ന ഉറപ്പില്‍ വെള്ളം ചേര്‍ക്കലാണ് പുതിയ തീരുമാനമെന്ന് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ ആരോപിച്ചു. 55 വയസ് തികയുകയോ ഇരുപത് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുകയോ ചെയ്തവര്‍ക്ക് വി.ആര്‍.എസിന് അപേക്ഷിക്കാമെന്നാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ നിലപാട്. ഓഫീസര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഒരുപോലെ ബാധകമാണെന്നാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് പറയുന്നത്. അതേസമയം എസ്ബിടിക്കു പുറമെ നാല് അനുബന്ധ ബാങ്കുകളില്‍ കൂടി വിആര്‍എസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം.

Trending