X

കത്വ; സി.ബി.ഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി

കഠ്‌വ കൂട്ടബലാത്സംഗക്കേസ് പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് എട്ടു വയസുകാരിയുടെ നീതിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷക ദീപിക രജാവത്ത് കോടതിക്ക് പുറത്ത് വിജയചിഹ്നം കാണിക്കുന്നു

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ കോടതി പരിഗണിച്ചതേയില്ല.

സ്വതന്ത്രവും നിഷ്പക്ഷവുമായ വിചാരണക്കായി കോടതി മാറ്റം വേണമെന്ന ആവശ്യം മാത്രമാണ് പരിഗണിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായിക്കഴിഞ്ഞു. കുറ്റപത്രവും സമര്‍പ്പിച്ചു. ഇനിയെന്തിന് മറ്റൊരു ഏജന്‍സിയെ നിയോഗിക്കണം. തുടര്‍ അന്വേഷണം ആവശ്യമാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ജമ്മുകശ്മീര്‍ പൊലീസിലെ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും. പ്രായപൂര്‍ത്തി എത്താത്ത ഒരാള്‍ ഉള്‍പ്പെടെ എട്ടുപേരാണ് കേസില്‍ അറസ്റ്റിലായത്. പ്രതികളെ രക്ഷിക്കാന്‍ ജമ്മുകശ്മീരിലെ ബി.ജെ.പി മന്ത്രിമാര്‍ വരെ പരസ്യമായി തെരുവിലിറങ്ങിയത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

chandrika: