Connect with us

kerala

പട്ടികവിഭാഗം പാര്‍ട്ടിയെ കൈവിടുന്നു; ആശങ്ക

Published

on

കെ.ബി.എ കരീം കൊച്ചി

പാര്‍ട്ടിയില്‍ നിന്ന് നട്ടെല്ലായ അടിസ്ഥാനവര്‍ഗം അകന്നു പോകുന്നതില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച് സി.പി.എം സംസ്ഥാന സമ്മേളനം. പട്ടിക വിഭാഗങ്ങള്‍ അടക്കം പാര്‍ട്ടിയോട് വിമുഖത കാണിക്കുകയും ഒഴിഞ്ഞുപോവുകയും ചെയ്യുന്നതിലാണ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

പട്ടികജാതിവര്‍ഗ ക്ഷേമത്തിനുവേണ്ടി സി.പി.എം രൂപം നല്‍കിയ പട്ടികജാതി ക്ഷേമസമിതി പാര്‍ട്ടിയെ പൂര്‍ണമായും കൈയൊഴിഞ്ഞ നിലയിലാണ്. പട്ടിക വിഭാഗത്തില്‍ പെട്ട യുവതീയുവാക്കള്‍ പാര്‍ട്ടിയോട് ആഭിമുഖ്യം കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ഗ സംഘടനയായ കര്‍ഷക തൊഴിലാളി യൂണിയനിലും പാര്‍ട്ടിക്കാര്‍ക്കും താല്പര്യം ഇല്ലാതായിരിക്കുന്നു. ഇതിന്റെ തലപ്പത്ത് അടക്കം സവര്‍ണ മേധാവികളെ കുടിയിരുത്തിയതാണ് വര്‍ഗ സംഘടനകളില്‍ നിന്ന് പാര്‍ട്ടി അണികള്‍ അകന്നു പോകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.

പാര്‍ട്ടിക്ക് വേണ്ടിയും സര്‍ക്കാരിനു വേണ്ടിയും പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള സാഹിത്യകാരന്മാരും കലാകാരന്മാരും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.ശാസ്ത്രസാഹിത്യപരിഷത്തും പുരോഗമന കലാസാഹിത്യ സമിതിയും പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായ സമീപനങ്ങള്‍ സ്വീകരിക്കുന്നത് കൊണ്ടാണ് റിപ്പോര്‍ട്ടില്‍ സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും എതിരെ വിമര്‍ശനം ഉണ്ടായിരിക്കുന്നത്.

സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സില്‍വര്‍ ലൈനിനെതിരെ ശാസ്ത്രസാഹിത്യപരിഷത്ത് രംഗത്ത് വന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി പ്രഖ്യാപിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

താന്‍ ചെയ്തതു ദേവസ്വം ബോര്‍ഡിന്റെ കൂട്ടുത്തരവാദിത്തമുള്ള തീരുമാനങ്ങളാണെന്ന് പത്മകുമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. മിനുറ്റ്‌സില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ എല്ലാവരുടെയും അറിവോടെ നടപ്പിലാക്കിയതാണെന്നും അദ്ദേഹം വാദിക്കുന്നു. കൂടാതെ, തനിക്ക് പ്രായം കൂടിയതിനാല്‍ പരിഗണന നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ദ്വാരപാലക ശില്‍പ കേസിലും പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് എസ്‌ഐടി പത്മകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു.

ജാമ്യം തേടി കോടതിയെ സമീപിച്ച മുരാരി ബാബുവിനും കെ.എസ്. ബൈജുവിനും എന്‍. വാസുവിനും നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു.

 

Continue Reading

kerala

നടി ആക്രമിക്കപ്പെട്ട കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

പള്‍സര്‍ സുനി ഉള്‍പ്പെടെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിക്കാന്‍ പോകുന്നു.

Published

on

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ആറുപ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. പള്‍സര്‍ സുനി ഉള്‍പ്പെടെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിക്കാന്‍ പോകുന്നു. ജീവപര്യന്തം ശിക്ഷ ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

രാവിലെ 11 മണിക്ക് കോടതി കേസ് പരിഗണിക്കും. മൊത്തം പത്ത് പേരെതിരായ വിചാരണയില്‍ നടന്‍ ദിലീപ് അടക്കം നാല് പേരെ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെ കുറ്റവിമുക്തനാക്കിയ തീരുമാനത്തിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് ഇന്ന് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട്.

Continue Reading

kerala

പാലായില്‍ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍

വീടു നിര്‍മ്മാണത്തിനായി എത്തിയ വേദിയില്‍ മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് ദാരുണ സംഭവത്തിന് വഴിവച്ചത്.

Published

on

കോട്ടയം: പാലാ തെക്കേക്കരയില്‍ നടന്ന കത്തിക്കുത്തില്‍ 29കാരനായ വിപിന്‍ കൊല്ലപ്പെട്ടു. ആലപ്പുഴ കളര്‍കോട് സ്വദേശിയായ വിപിനെ സുഹൃത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. വീടു നിര്‍മ്മാണത്തിനായി എത്തിയ വേദിയില്‍ മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് ദാരുണ സംഭവത്തിന് വഴിവച്ചത്.

ഗുരുതരമായി കുത്തേറ്റ വിപിനെ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഏകദേശം 9.30ഓടെയാണ് സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് വിപിന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍ ആണ്. അന്വേഷണം പുരോഗമിക്കുന്നു.

 

Continue Reading

Trending