തിരുവനന്തപുരം: നിലമേലിന് സമീപം വട്ടപ്പാറ വേയ്ക്കല്‍ റോഡില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. കിളിമാനൂര്‍ പാപ്പാല വിദ്യാ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ ദിശയില്‍ വന്ന വാഹനത്തിന് സൈഡ് കൊടുക്കാന്‍ നിര്‍ത്തിയ ബസ് പുറകിലേക്ക് നീങ്ങി മറിഞ്ഞാണ് അപകടം നടന്നത്. 20ലധികം കുട്ടികള്‍ക്ക് പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.