ആലപ്പുഴ കായംകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം. കായംകുളം എന്‍.ആര്‍.പി.എം. ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പണം ചോദിച്ചിട്ട് നല്‍കാതിരുന്നതിനാലാണ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ വിദ്യാര്‍ത്ഥിയെ തടഞ്ഞുവെയ്ക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താറുണ്ടെന്ന് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി പോലീസിന് മൊഴി നല്‍കിയിരുന്നു. നേരത്തെ ഭീഷണിയുണ്ടായപ്പോള്‍ ഒരുതവണ പണം നല്‍കിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥിയുടെ മാതാവും പോലീസിനെ അറിയിച്ചിട്ടുണ്ട്.