Connect with us

Cricket

‘ഇന്ത്യയ്ക്ക് വേണ്ടെങ്കില്‍ ന്യൂസിലാന്റിനായി കളിക്കാം’; സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് ക്ഷണിച്ച് മുന്‍ ന്യൂസിലാന്റ് ക്യാപ്റ്റന്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കാത്തതിന്റെ അമര്‍ഷമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രകടനമെന്നാണ് ക്രിക്കറ്റ ലോകം ഒന്നടങ്കം പറയുന്നത്

Published

on

കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ -മുംബൈ ഇന്ത്യന്‍സ് മത്സരത്തിലെ സൂപ്പര്‍താരം മറ്റാരുമല്ല, സൂര്യകുമാര്‍ യാദവാണ്. അഞ്ച് വിക്കറ്റിന്് മുംബൈ ഇന്ത്യന്‍സിന് വിജയം സമ്മാനിച്ചത് സൂര്യകുമാര്‍ യാദവിന്റെ യാദവിന്റെ ബാറ്റിങ് കരുത്താണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കാത്തതിന്റെ അമര്‍ഷമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രകടനമെന്നാണ് ക്രിക്കറ്റ ലോകം ഒന്നടങ്കം പറയുന്നത്.

കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ 43 പന്തില്‍ നിന്ന് 79 റണ്‍സ് നേടി സൂര്യകുമാര്‍ യാദവ് പുറത്താകാതെ നിന്നു. പത്ത് ഫോറും മൂന്ന് സിക്‌സും അടങ്ങിയതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് വേണ്ടി തുടക്കം മുതല്‍ കാര്യങ്ങള്‍ അനുകൂലമാക്കിയത് സൂര്യകുമാറിന്റെ ഒറ്റയാള്‍ ഇന്നിങ്‌സാണ്. ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴുമ്പോഴും സൂര്യകുമാര്‍ ഉറച്ച പാറ പോലെ ഒരറ്റത്ത് ഉണ്ടായിരുന്നു. ഒരിക്കല്‍ പോലും മോശം ഷോട്ടോ അലക്ഷ്യമായ കളിയോ സൂര്യകുമാറില്‍ നിന്നു കണ്ടില്ല

സുര്യകുമാര്‍ യാദവിനെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തടഞ്ഞതില്‍ വലിയ അമര്‍ഷമാണ് പ്രമുഖരെല്ലാം അറിയിച്ചിരുന്നത്. ഇതാ ഇപ്പോള്‍ ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ സ്‌കോട്ട് സ്‌റ്റൈറിസാണ് രംഗത്തെത്തിയിരിക്കുന്നത്. സൂര്യകുമാര്‍ യാദവിനെ അവരുടെ ന്യൂസിലാന്റ് ടീമിലേക്കു ക്ഷണിച്ചിരിക്കുകയാണ് അ്‌ദ്ദേഹം. ഐപിഎല്ലില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനു വേണ്ടി മല്‍സരം വിശകലനം ചെയ്യുന്ന പാനലില്‍ അംഗം കൂടിയാണ് സ്‌റ്റൈറിസ്.
അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ യാദവ് ആഗ്രഹിക്കുന്നുവെങ്കില്‍ വിദേശത്തേക്കു മാറേണ്ടി വരുമെന്ന് ന്യൂസിലാന്‍ഡ് ടീമിനെ ടാഗ് ചെയ്തു കൊണ്ട് സ്‌റ്റൈറിസ് ട്വിറ്ററില്‍ തമാശരൂപേണ കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ആലപ്പിയെ വീഴ്ത്തി ട്രിവാണ്‍ഡ്രം റോയല്‍സ്; 110 റണ്‍സിന്റെ ജയം

ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഓപണര്‍മാരായ കൃഷ്ണപ്രസാദിന്റെയും (90) വിഷ്ണുരാജിന്റെയും (60) ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു.

Published

on

കേരള ക്രിക്കറ്റ് ലീഗില്‍ അവസാന സ്ഥാനം ലഭിച്ചവര്‍ തമ്മിലുള്ള മത്സരത്തില്‍ ആലപ്പിയെ വീഴ്ത്തി ട്രിവാണ്‍ഡ്രം റോയല്‍സ്. 110 റണ്‍സിനാണ് ആലപ്പിയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഓപണര്‍മാരായ കൃഷ്ണപ്രസാദിന്റെയും (90) വിഷ്ണുരാജിന്റെയും (60) ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ റിപ്പിള്‍സിന് 17 ഓവറില്‍ 98 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

നാലോവറില്‍ 18 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത അഭിജിത്ത് പ്രവീണിന്റെ ബൗളിങ്ങാണ് ആലപ്പിയുടെ പ്രതീക്ഷ തകര്‍ത്തത്. റോയല്‍സിനോട് ആലപ്പി തോറ്റതോടെ 10 പോയന്റുള്ള കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും കൊച്ചിക്കൊപ്പം സെമിയില്‍ കയറി.

ലീഗിലെ അവസാന മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് കൃഷ്ണപ്രസാദ്-വിഷ്ണുരാജ് സഖ്യം നല്ല തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 154 റണ്‍സെടുത്തു. 16 ാം ഓവറില്‍ സെഞ്ച്വറിക്ക് 10 റണ്‍സ് അകലെ കൃഷ്ണപ്രസാദിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ശ്രീഹരി എസ് നായരാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറില്‍ വിഷ്ണുരാജിനെ രാഹുല്‍ ചന്ദ്രനും മടക്കിയതോടെ രണ്ടിന് 155 എന്ന നിലയിലായി റോയല്‍സ്.

ആലപ്പിക്കായി ശ്രീരൂപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അഭിജിത്ത് പ്രവീണാണ് കളിയിലെ താരം.

മുഹമ്മദ് അസറുദ്ദീന്റെ അഭാവത്തില്‍ എ കെ ആകര്‍ഷായിരുന്നു ജലജ് സക്‌സേനയ്‌ക്കൊപ്പം ആലപ്പിയ്ക്കായി ഇന്നിങ്‌സ് തുറന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ജലജ് സക്‌സേന റണ്ണൌട്ടായത് ടീമിന് തിരിച്ചടിയായി.

Continue Reading

Cricket

കേരള ക്രിക്കറ്റ് ലീഗ്; ആലപ്പി റിപ്പിള്‍സിനെ വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സ്

ആലപ്പി റിപ്പിള്‍സിനെതിരെ നാല് വിക്കറ്റിന്റെ വിജയവുമായാണ് തൃശൂര്‍ ടൈറ്റന്‍സ് മുന്നേറിയത്.

Published

on

കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സ്. ആലപ്പി റിപ്പിള്‍സിനെതിരെ നാല് വിക്കറ്റിന്റെ വിജയവുമായാണ് തൃശൂര്‍ ടൈറ്റന്‍സ് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സ് 20 ഓവറുകളില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂര്‍ അവസാന ഓവറില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. തൃശൂരിന് വേണ്ടി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സിബിന്‍ ഗിരീഷാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. വിജയത്തോടെ പത്ത് പോയിന്റുമായി ടൈറ്റന്‍സ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

അഭിഷേക് പി നായര്‍ പ്രതീക്ഷ നല്കിയിരുന്നെങ്കിലും നാലാം ഓവറില്‍ അഭിഷേകിനെയും ജലജ് സക്സേനയെയും വിനോദ് കുമാര്‍ പുറത്താക്കുകയായിരുന്നു. അഭിഷേക് 22ഉം ജലജ് സക്സേന ഒരു റണ്ണും മുഹമ്മദ് കൈഫ് നാല് റണ്‍സുമാണ് നേടിയത്. ശ്രീരൂപ് 24 റണ്‍സും അക്ഷയ് 38 പന്തുകളില്‍ നിന്ന് 49 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് വേണ്ടി അഹമ്മദ് ഇമ്രാനൊപ്പം ഇന്നിങ്സ് തുറന്നത് ടൂര്‍ണ്ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ രോഹിത്താണ്. തുടര്‍ന്നെത്തിയ അക്ഷയ് മനോഹറും ഷോണ്‍ റോജറും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 43 റണ്‍സ് ഉയര്‍ന്നു. കളി അവസാനത്തോടടുക്കെ തുടരെ വിക്കറ്റുകള്‍ വീണെങ്കിലും നാല് പന്തുകള്‍ ബാക്കി നില്‍ക്കെ തൃശൂര്‍ ലക്ഷ്യത്തിലെത്തി.

Continue Reading

Cricket

വെടിക്കെട്ട് തുടര്‍ന്ന് സഞ്ജു; ആല്പ്പിയെ തകര്‍ത്ത് പ്ലേയോഫ് ഉറപ്പിച്ച് കൊച്ചി

കൊച്ചിക്കായി കെ.എം ആസിഫ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജെറിന്‍ പി.എസ് രണ്ട് വിക്കറ്റ് നേടി.

Published

on

ആല്പിയെ മൂന്ന് വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് കൊച്ചി. സഞ്ജു സാംസണിന്റെ 83 റണ്‍സ് ബലത്തില്‍ നേടിയ ജയത്തോടെ പ്ലേയോഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി കൊച്ചി മാറി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആലപ്പി 177 റണ്‍സ് നേടി. ഇത് 18.2 ഓവറില്‍ കൊച്ചി മറികടന്നു.

ജലജ് സക്‌സേനയുടെയും 71 (42) നായകന്‍ അസറുദീന്റെയും 64 (43) അര്‍ദ്ധ സെഞ്ച്വറികളുടെ കരുത്തില്‍ നേടിയ മികച്ച തുടക്കം മധ്യനിര തുടരാതെ വന്നതോടെ ആലപ്പി 176 റണ്‍സില്‍ ഒതുങ്ങി. അതേസമയം, കൊച്ചിക്കായി കെ.എം ആസിഫ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജെറിന്‍ പി.എസ് രണ്ട് വിക്കറ്റ് നേടി.

ആലപ്പിക്കെതിരായ മറുപടി ബാറ്റിങ്ങില്‍ സഞ്ജു സാംസണും വിനൂപ് മനോഹറും ചേര്‍ന്ന് കൊച്ചി ഇന്നിംഗ്‌സ് മുന്നോട്ട് നീക്കവേ രാഹുല്‍ ചന്ദ്രന്‍ ആദ്യ വിക്കറ്റ് വീഴ്ത്തി. എന്നാല്‍ വാലറ്റത്തെ കൂട്ട് പിടിച്ച് സഞ്ജു നടത്തിയ ചെറുത്തുനില്‍പ്പാണ് കൊച്ചിയെ ജയത്തിലേക്ക് നടത്തിയത്. കൊച്ചി നായകന്‍ സാലി സാംസണ്‍ ഒരു റണ്‍സിന് പുറത്തായി.

Continue Reading

Trending