തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. വിജയ് സിംഗ്(22)എന്നയാളാണ് മരിച്ചത്. വടക്കന്‍ ഡല്‍ഹി വിജയ് വിഹാറിലാണ് സംഭവം.
വ്യാഴാഴ്ചയാണ് സംഭവം. വിജയ് സിംഗും സുഹൃത്തും സെല്‍ഫികള്‍ തോക്കു ചൂണ്ടി പകര്‍ത്തുകയായിരുന്നു. ഇതിനിടയിലാണ് അബദ്ധത്തില്‍ വെടി പൊട്ടിയതെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് രോഹിണി രജനീഷ് ഗുപ്ത പറഞ്ഞു.
കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് സൗത്ത് ഡല്‍ഹിയിലെ സരിതാ വിഹാറിലും സമാന സംഭവം നടന്നിരുന്നു. ഇരുപത്തിയഞ്ചുകാരനായ അധ്യാപകനാണ് വെടി പൊട്ടി മരിച്ചത്.ബന്ധുവിനൊപ്പം തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്ന സമയത്ത് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു.
Be the first to write a comment.