ഹൈദരാബാദ്: ആന്ധാപ്രദേശില്‍ ബി.ജെ.പിയുമായി ഒരു സഖ്യത്തിനുമില്ലെന്ന് തുറന്നടിച്ച് തെന്നിന്ത്യന്‍ നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍. എന്‍.ഡി.ടി.വിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്ത് ബി.ജെ.പിക്ക് മോശം പ്രതിഛായയാണുള്ളത്. അതിനാല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍ താനെന്നല്ല, ആരും താല്‍പര്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ടി.ഡി.പി എന്‍.ഡി.എ മുന്നണി വിട്ടതിനു പിന്നാലെയാണ് പവന്‍ കല്യാണിന്റെ പ്രതികരണം. 2014ല്‍ ടി.ഡി.പി-ബി.ജെ.പി സഖ്യത്തെ പിന്തുണച്ചത് ഒന്നും പ്രതീക്ഷിച്ചു കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.