സിഡ്‌നി: ചരിത്ര നേട്ടത്തോടെ സെറീന വില്യംസന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം. സഹോദരി വീനസ് വില്യംസണെ 6-4, 6-3 എന്ന സ്‌കോറിന് തോല്‍പിച്ചാണ് സെറീന 23ാം ഗ്രാന്‍സ്‌ലാം കിരീടം ചൂടിയത്. ആധുനിക ടെന്നീസില്‍ കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന താരമെന്ന നേട്ടമാണ് സെറീന സ്വന്തം പേരിലാക്കിയത്. സെറീനയുടെ ഏഴാം ഓസ്‌ട്രേലിയന്‍ കിരീടം കൂടിയാണിത്.

സ്വന്തം നാട്ടുകാരി കൂടിയായ സ്റ്റെഫി ഗ്രാഫിന്റെ 22 കിരീട നേട്ടമെന്ന റെക്കോര്‍ഡാണ് സെറീന മറികടന്നത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സെറീന-വീനസ് പോരാട്ടം അരങ്ങേറിയത്. ഇരുവരും നേര്‍ക്കു നേര്‍ വന്ന ഒമ്പതാം ഗ്രാന്‍സ്‌ലാം ഫൈനലായിരുന്നു ഇത്.