അശ്രദ്ധമായി വാഹനമോടിച്ച് മൂന്നു കാറുകള്‍ ഇടിച്ചു തെറിപ്പിച്ച സീരിയല്‍ നടനെ പൊലീസ് അറസ്റ്റു ചെയ്തു. ഹിന്ദി ടെലിവിഷന്‍ താരം സിദ്ധാര്‍ത്ത് ശുക്ലയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഓഷിവാരയില്‍ താരം സഞ്ചരിച്ച ബി.എം.ഡബ്ല്യു എക്‌സ് സ്‌പോര്‍ട്‌സ് കാറാണ് അപകടമുണ്ടാക്കിയത്.

മൂന്നു കാറുകളെ ഇടിച്ചു തകര്‍ത്ത ശേഷം ഡിവൈഡറിലിടിച്ചാണ് സിദ്ധാര്‍ത്ഥിന്റെ കാര്‍ നിന്നത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. സിദ്ധാര്‍ത്ഥിനെ പൊലീസ് മെഡിക്കല്‍ പരിശോധനക്കു വിധേയനാക്കി.

ഹിന്ദി സീരിയലുകളായ ബാലികാവധു, ബാബുല്‍ കാആംഗന്‍ ഛൂട്ടേ നാ എന്നിവയില്‍ ശ്രദ്ധേയ വേഷം ധരിച്ചിട്ടുണ്ട്. ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ, സൂര്‍മ എന്നീ സിനിമകളിലും സിദ്ധാര്‍ത്ഥ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.