മലപ്പുറം: നിലമ്പൂരില്‍ സീരിയല്‍ നടി തീ കൊളുത്തി ആത്മഹത്യ ചെയ്തു. മേനിയില്‍ വിജയന്റെ മകള്‍ കവിത (28)യെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നിലമ്പൂര്‍ മുതീരി കൂളിക്കുന്നിലുള്ള വാടകവീട്ടില്‍ നിന്ന് പുകയും ശബ്ദവും കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്.

വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസും അഗ്നി ശമനസേനയും വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. അപ്പോഴേക്കും പൂര്‍ണമായി കത്തിക്കരിഞ്ഞിരുന്നു. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കത്തെഴുതിവെച്ചിട്ടുണ്ട്.