യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലിസുകാരനെതിരെ കേസെടുത്തു. വയനാട് കേണിച്ചിറ പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ മുരളിക്കെതിരെയാണ് കേസെടുത്തത്. കേണിച്ചിറ പൊലീസാണ് യുവതിയുടെ പരാതിയിന്മേല്‍ കേസെടുത്തത്. സ്റ്റേഷിനിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേണിച്ചിറ പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള യുവതിയാണ് പരാതിക്കാരി. അഞ്ച് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലാ പൊലീസ് ചീഫ് പൂങ്കുഴലി പൊങ്കല്‍ പ്രമാണിച്ച് നാല് ദിവസമായി ലീവിലായിരുന്നു. ഇന്ന് ജോലിയില്‍ തിരികെയത്തിയ അവര്‍ കേസ് പരിഗണിച്ച് എ.എസ്.ഐയെ ഇന്ന് തന്നെ സസ്‌പെന്റ് ചെയ്‌തേക്കും.