പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ നിലക്കലും പമ്പയിലും അരങ്ങേറിയ സംഘര്‍ഷത്തെ തുടര്‍ന്ന് നാളെ നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒരു കാരണവശാലും പ്രതിഷേധങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.