തിരുവനന്തപുരം: ദേശീയ നേതാക്കളെ കളത്തിലിറക്കി ശബരിമല പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ ബി.ജെ.പി തീരുമാനം.
ഇതിന്റെ ഭാഗമായി ഈ മാസം 18ന് നടക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലെത്തും

15ന് ദേശീയപാത ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലത്ത് ബി.ജെ.പി പൊതു സമ്മേളനത്തിലാണ് ആദ്യം നരേന്ദ്ര മോദി പങ്കെടുക്കുക. തുടര്‍ന്ന് 27ന് തൃശൂരില്‍ യുവമോര്‍ച്ചയുടെ സമ്മേളന സമാപനത്തിനും പ്രധാനമന്ത്രിയെത്തും. 18ാം തീയതി നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ പരിപാടിയായി നടത്താനാണ് ബി.ജെ.പി തീരുമാനം.

ദേശീയ അധ്യക്ഷന്‍ അമിത് ഷായും തുടര്‍ന്നുള്ള പരിപാടികളില്‍ പങ്കെടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമാക്കി നിര്‍ത്താനാണ് സംഘപരിവാര്‍ തീരുമാനം.