പത്തനംതിട്ട: ശബരിമലയില്‍ പ്രതിഷേധം ശക്തമായതോടെ ആന്ധ്രയില്‍ നിന്നെത്തിയ ആറ് യുവതികള്‍ മടങ്ങിപ്പോയി. പൊലീസ് നിലവിലെ കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് പമ്പ വരെയെത്തിയ സ്ത്രീകള്‍ ദര്‍ശനം നടത്താതെ മടങ്ങാന്‍ തീരുമാനമെടുത്തത്.

ഇതിനിടെ അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ യുവതികള്‍ എത്തിയതായി സംശയം ഉണ്ടായതിനെ തുടര്‍ന്ന് നടപ്പന്തലില്‍ പ്രതിഷേധം ഉണ്ടായി. മൂനന്ന് സ്ത്രീകളാണ് ഇരുമുടിക്കെട്ടുമായി അയ്യപ്പദര്‍ശനത്തിനായി എത്തിയത്. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധവുമായി നടപ്പന്തലില്‍ തടയുകയായിരുന്നു.