കോഴിക്കോട്. സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനും അവരുടെ നിലനില്‍പിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുവാനും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ .ക്ഷീരകര്‍ഷകരെ സംഘടിപ്പിക്കാന്‍ ഷാഫി ചാലിയത്തെ കണ്‍വീനറായി ചുമതലപ്പെടുത്തിയതായി പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചു. മുസ്ലിം ദേശീയ സമിതിയിലെ പ്രത്യേക ക്ഷണിതാവും സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവുമാണ് ഷാഫി.