Video Stories
ശരത് യാദവ് ജെ.ഡി.യു നേതാക്കളുടെ യോഗം വിളിച്ചു

പറ്റ്‌ന/ന്യൂഡല്‍ഹി: ബിഹാറില്‍ മഹാസാഖ്യം വിട്ട് ബി.ജെ.പി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച നിതീഷ് കുമാറിന്റെ നടപടിയെച്ചൊല്ലി ജെ.ഡി.യു പിളര്‍പ്പിലേക്ക്. നിതീഷിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ അമര്‍ഷം ശക്തമായതോടെ ശരത് യാദവ് പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. ഇന്നലെ വൈകീട്ട് ഡല്‍ഹിയിലായിരുന്നു യോഗം. ജെ.ഡി.യു ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ ശ്രീവാസ്തവ, എം.പി വീരേന്ദ്രകുമാര്‍ എം.പി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ശരത് യാദവ് ഇന്നലെ കാലത്ത് ചര്‍ച്ച നടത്തിയിരുന്നു.
രണ്ടു ദിവസത്തിനകം ശരത് യാദവ് നിലപാട് പ്രഖ്യാപിച്ചേക്കും. ജെ.ഡി.യു പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്ന് പുറത്തു വരുന്നത്. എം.പിമാരായ അലി അന്‍വര്‍, എം.പി വീരേന്ദ്രകുമാര്‍ എന്നിവര്‍ നിതീഷിനെ പരസ്യമായി തള്ളിപ്പറഞ്ഞു. ജെ.ഡി.യു കേരള ഘടകവും നിതീഷിന്റെ നീക്കത്തിനെതിരെ രംഗത്തെത്തി. നിതീഷിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്നും പാര്‍ട്ടിയുമായി ആലോചിച്ചില്ലെന്നും ജെ.ഡി.യു ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ ശ്രീവാസ്തവ കുറ്റപ്പെടുത്തി.
ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് രൂപീകരിച്ച മഹാസഖ്യത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിട്ടാണ് നിതീഷ് കുമാര്‍ ബിഹാറില്‍ അധികാരത്തില്‍ എത്തിയത്. 80 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും തെരഞ്ഞെടുപ്പിനു മുമ്പേ ഉണ്ടാക്കിയ ധാരണ പ്രകാരം ആര്‍.ജെ.ഡി, മുഖ്യമന്ത്രി പദം 71 സീറ്റുള്ള ജെ.ഡി.യുവിന് വിട്ടു നല്‍കുകയായിരുന്നു. എന്നാല്‍ പാതിവഴിയില്‍ സഖ്യം ഉപേക്ഷിച്ച് നിതീഷ് എന്‍.ഡി.എ ക്യാമ്പിലേക്ക് ചേക്കേറി. ആര്‍.ജെ.ഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ രാജിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മുന്നണി വിടാന്‍ കാരണമെന്ന് നിതീഷ് അവകാശപ്പെടുന്നെങ്കിലും നേരത്തെ തയ്യാറാക്കിയ നാടകമാണിതെന്നാണ് ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ആരോപിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ സ്വീകരിച്ച നിലപാട്, രാജി തീരുമാനത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനായി ബി.ജെ.പി നടത്തിയ ചരടുവലികള്‍ എന്നിവയെല്ലാം ഇതിന് തെളിവായി ഇരു കക്ഷികളും ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് പുതിയ സര്‍ക്കാറിന്റെ ഭാവിയില്‍ നിര്‍ണായകമാകും. 243 അംഗ സഭയില്‍ 122 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ജെ.ഡി.യുവിന് 71ഉം ബി.ജെ.പിക്ക് 58ഉം അംഗങ്ങളുണ്ട്. എന്നാല്‍ ജെ.ഡി.യു ക്യാമ്പിലെ ഏഴോ അതില്‍ കൂടുതലോ അംഗങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്യുകയോ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ വിശ്വാസ വോട്ടെടുപ്പ് പരാജയപ്പെട്ടേക്കും.
kerala
സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്; പവന് 520 രൂപ വര്‍ധിച്ചു
18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 55 രൂപ വര്‍ധിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോഡിലേക്ക് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75,760 രൂപയായി റെക്കോര്‍ഡുകള്‍ ഭേദിച്ചു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 55 രൂപ വര്‍ധിച്ചു. 7775 രൂപയാണ് വില ഉയര്‍ന്നത്. വെള്ളിയുടെ വിലയില്‍ ഇന്ന് ഒരു രൂപയുടെ വര്‍ധനവുണ്ടായി. 127 രൂപയായാണ് വില ഉയര്‍ന്നത്.
സംസ്ഥാനത്ത് സ്വര്‍ണവില കഴിഞ്ഞ ദിവസവും വര്‍ധിച്ചിരുന്നു. ഗ്രാമിന് 15 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 9405 രൂപയായാണ് വര്‍ധിച്ചത്. പവന്റെ വില 120 രൂപ ഉയര്‍ന്ന് 75240 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 7720 രൂപയായി. 14 കാരറ്റിന്റെ വില 6010 രൂപയില്‍ തുടരുകയാണ്. ഒമ്പത് കാരറ്റിന്റെ വില 3880ല്‍ തുടരുകയാണ്. വെള്ളിവിലയില്‍ കഴിഞ്ഞ ദിവസം മാറ്റമുണ്ടായില്ല.
kerala
പഞ്ചായത്ത് അംഗത്തിന്റെ മരണം സി.പി.എം സ്‌പോണ്‍സേര്‍ഡ് കൊലപാതകം; കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ്
ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്രീജയുടെ ദാരുണമായ മരണത്തില്‍ സി.പി.എമ്മും സര്‍ക്കാരും പ്രതിക്കൂട്ടില്‍.

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്രീജയുടെ ദാരുണമായ മരണത്തില്‍ സി.പി.എമ്മും സര്‍ക്കാരും പ്രതിക്കൂട്ടില്‍. ശ്രീജയുടെ മരണത്തിന് ഉത്തരവാദി സി.പി.എമ്മാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച് ജനങ്ങളുടെ വിശ്വാസം നേടി മുന്നേറിയ ജനപ്രതിനിധിയെ ഇല്ലാതാക്കാനാണ് സി.പി.എം പദ്ധതി പ്രകാരം കള്ളപ്രചരണവും അപവാദ പ്രചരണവും നടത്തി അവരെ തേജോവധം ചെയ്തത്.
സോഷ്യല്‍ മീഡിയ വഴിയുള്ള അപകീര്‍ത്തി പ്രചരണങ്ങള്‍, തുടര്‍ന്ന് ആര്യനാട് ജംഗ്ഷനില്‍ സി.പി.എം പൊതുയോഗ വേദിയില്‍ നടത്തിയ ഹീനമായ വ്യക്തിവധ പ്രസംഗങ്ങള്‍ ഇതെല്ലാം ചേര്‍ന്നാണ് ശ്രീജയുടെ ജീവന്‍ നഷ്ടപ്പെട്ടത്. സ്ത്രീ സംരക്ഷകരെന്ന് കപടമായി അവകാശപ്പെടുന്ന സി.പി.എം നേതാക്കളാണ്, ഒരു സ്ത്രീ ജനപ്രതിനിധിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. സംഭവത്തിന് പിന്നിലെ സി.പി.എം നേതാക്കളെയും പ്രവര്‍ത്തകരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്യനാട് പഞ്ചായത്തംഗം ശ്രീജയുടെ മരണം സി.പി.എം സ്‌പോണ്‍സേര്‍ഡ് കൊലപാതകമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. വാക്കുകള്‍ കൊണ്ട് ആരെയും കൊലപ്പെടുത്തുന്ന സി.പി.എം ശൈലിയാണ് ശ്രീജയുടെയും ജീവനെടുത്തത്. നവീന്‍ ബാബുവിന്റെ ദാരുണ മരണത്തിന് ശേഷവും കേരളത്തിലെ സി.പി.എം നേതാക്കള്‍ മനുഷ്യജീവന് വിലകല്‍പ്പിക്കാനോ പാഠം പഠിക്കാനോ തയ്യാറാകുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആര്യനാട്ടെ സി.പി.എം നേതൃത്വവും പഞ്ചായത്ത് പ്രസിഡന്റുമാണ് ശ്രീജക്കുണ്ടായിരുന്ന കടബാധ്യതകളെ പരസ്യമായി അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തത്. അതിലുള്ള മനോവിഷമമാണ് അവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. ശ്രീജയ്ക്ക് കടബാധ്യതകള്‍ ഉണ്ടെങ്കില്‍ അത് പിരിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്ത് മെമ്പര്‍മാര്‍ക്കുമുണ്ടോ? സി.പി.എം ഏരിയ സെക്രട്ടറി ഈ വട്ടിപ്പണം പിരിക്കുന്ന പണി ഏറ്റെടുത്തിട്ടുണ്ടോ? ഇതില്‍ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
News
വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം
രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.

റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
10 ഓളം അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.
മദ്യ നിർമ്മാണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 67 പേരാണ് അധികൃതരുടെ പിടിയിലായത്.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. വിഷമദ്യ ഉപഭോഗത്തെ തുടർന്ന് ഇതുവരെയായി 160 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.21 പേരുടെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. നിരവധി പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.മദ്യദുരന്തം ഇതുവരെയായി 23 ജീവനുകളാണ് അപഹരിച്ചത്.മരണം വരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അത്യാസന്ന നിലയിൽ പലരും കഴിയുന്നതിനാൽ മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. മെഥനോൾ കലർന്ന വ്യാജമദ്യത്തിന്റെ ഉപഭോഗമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.
-
kerala1 day ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്‍.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
kerala1 day ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില്‍ തുടരുന്നു; രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
-
kerala2 days ago
ജനാധിപത്യത്തിലേക്ക് തേര് തെളിച്ച വില്ലുവണ്ടി
-
kerala3 days ago
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; കാല്‍നടയാത്രക്കാര്‍ക്കടക്കം യാത്ര വിലക്ക്
-
kerala3 days ago
വിപണിയില്‍ വന്‍തോതില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ; ഭക്ഷ്യ സുരക്ഷാവകുപ്പ് പിടികൂടിയത് 4513 ലിറ്റര്‍
-
kerala2 days ago
ലൈംഗികാതിക്രമം; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പരാതി
-
Film2 days ago
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം: ലക്ഷ്മി മേനോന് എതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
-
india2 days ago
‘നിങ്ങളുടെ ഉപരിപ്ലവമായ വിദേശനയ ഇടപെടലുകള്‍ – പുഞ്ചിരി, ആലിംഗനം, സെല്‍ഫികള്‍ – ഞങ്ങളുടെ താല്‍പ്പര്യങ്ങളെ വ്രണപ്പെടുത്തി’: ട്രംപ് തീരുവകളില്‍ മോദിയെ വിമര്‍ശിച്ച് ഖാര്‍ഗെ