GULF
ഷാർജ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം കുടുംബസംഗമവും, സംഗീത പരിപാടിയും നടത്തി
ഷാർജ ഭാരണാധികാരി ഷൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ത്രിമാന ചിത്ര നിർമ്മാണത്തിന് മുൻകയ്യെടുത്ത അഡ്വ.വൈ.എ റഹീമിനെയും ,സാമൂഹിക പ്രവർത്തകൻ എ.വി. മധുവിനെയും ചടങ്ങിൽ ആദരിച്ചു.

നൗഷാദ് മന്ദങ്കാവ്
ഷാർജ: മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ് ) ഷാർജ കമ്മിറ്റി “മുരളീരവം” എന്ന പേരിൽ കുടുംബസംഗമവും, സംഗീത പരിപാടിയും നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടത്തിയ പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ റഹീം ഉദ്ഘാടനം ചെയ്തു. എം. ജി.സി.എഫ് പ്രസിഡണ്ട് പി.ഷാജി അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ഫസലു മുഖ്യാതിഥിയായിരുന്നു. എം.എ ഷഹനാസ്, മനോജ് ടി.വർഗ്ഗീസ്, ഇ.പി.ജോൺസൻ, ബിജു എബ്രഹാം, നൗഷാദ് മന്ദങ്കാവ് , സുകേഷൻ പൊറ്റെക്കാട് എന്നിവർ സംസാരിച്ചു.
ഷാർജ ഭാരണാധികാരി ഷൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ത്രിമാന ചിത്ര നിർമ്മാണത്തിന് മുൻകയ്യെടുത്ത അഡ്വ.വൈ.എ റഹീമിനെയും ,സാമൂഹിക പ്രവർത്തകൻ എ.വി. മധുവിനെയും ചടങ്ങിൽ ആദരിച്ചു.
ഷാർജ ഭരണാധികാരിയുടെ ത്രിമാന ചിത്ര പ്രദർശനത്തിനോടനുബന്ധിച്ച് നടത്തിയ കലാസന്ധ്യയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും, മൊമെന്റോകളും ചടങ്ങിൽ സമ്മാനിച്ചു.പിന്നണി ഗായിക ഹർഷ ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന സംഗീത പരിപാടിയിൽ അശ്വനിവിജി, ശ്രാവൺഷാജി, നൗഷാദ്, റഷീദ്, ഫാബിഷൈൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. രജീഷ് രമേശ് അവതാരകനായിരുന്നു.
പ്രവീൺ വക്കെക്കാട്ട്, ഗായത്രി എസ്. ആർ നാഥ്, അനിൽ മുഹമ്മദ്, മുസ്ഥഫ കൊച്ചനൂർ, ഹരി ഭക്തവത്സൻ, രതീഷ് കുമാർ, ഇ.ജെ ഉല്ലാസ്, ബെന്നി തലപ്പിള്ളി, രാജ്കുമാർ, അനിൽകുമാർ , കെ. സൈനുദ്ദീൻ, അഭിരാജൻ, പി.ടി പ്രശാന്ത്, അനുപമ രാജ്, രാഖി ശെൽവിൻ, സവിത ജിനോ , രശ്മി റാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
GULF
ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.
നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.
GULF
അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്
പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി അഭിമാനം പ്രകടിപ്പിച്ചു

GULF
ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര് ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
kerala3 days ago
നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്
-
india3 days ago
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍