Connect with us

india

വീണ്ടും ഒരു ചീറ്റപ്പുലി കൂടി ചത്തു; നാലുമാസത്തിനിടെ ചാവുന്നത് ഏഴാമത്തെ ചീറ്റ

വളരെ വിപുലമായ പ്രചാരണത്തോടുകൂടിയാണ് ചീറ്റകളെ കൊണ്ടുവന്ന പദ്ധതി കേന്ദ്രം അവതരിപ്പിച്ചത്. ആ ഒരാവേശം ചീറ്റകളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഇല്ലെന്നാണ് മൃഗ സ്നേഹികളുടെ പരാതി

Published

on

മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിൽ ഒരു ആൺചീറ്റപ്പുലി ചത്തു. ഇതോടുകൂടി നാലുമാസത്തിനിടെ ചത്ത ചീറ്റകളുടെ എണ്ണം ഏഴായി.മാർച്ച് 27ന് സാഷ എന്നു പേരായ പെൺ ചീറ്റ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചത്തു. ഏപ്രിൽ 23ന് ഹൃദയസംബന്ധമായ പ്രശ്നത്തെ തുടർന്ന് ഉദയ് എന്ന ചീറ്റയും ചത്തിരുന്നു. മേയ് 9ന് ദക്ഷ എന്ന പെൺചീറ്റയും ചത്തു.കാലാവസ്ഥ പ്രശ്നവും നിർജലികരണവും മൂലം മേയ് 25ന് രണ്ട് ചീറ്റകുഞ്ഞുങ്ങള്‍ ചത്തിരുന്നു.ചീറ്റകളുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പറയുന്നത്. 90 ശതമാനവും പോഷകാഹാര കുറവാണ് കാരണം എന്ന് നാഷണൽ പാർക്ക് അധികൃതരും വ്യക്തമാക്കുന്നു. വളരെ വിപുലമായ പ്രചാരണത്തോടുകൂടിയാണ് ചീറ്റകളെ കൊണ്ടുവന്ന പദ്ധതി കേന്ദ്രം അവതരിപ്പിച്ചത്. ആ ഒരാവേശം ചീറ്റകളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഇല്ലെന്നാണ് മൃഗ സ്നേഹികളുടെ പരാതി

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിം കുടുംബത്തിന് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന്‌ ഫ്‌ലാറ്റ് അനുവദിച്ചതില്‍ ഗുജറാത്തില്‍ പ്രതിഷേധം

ഹര്‍നി മേഖല ഹിന്ദു ആധിപത്യമുള്ള പ്രദേശമാണെന്നും 4 കിലോമീറ്റര്‍ ചുറ്റളവില്‍ മുസ്‌ലിംകള്‍ താമസിക്കുന്നില്ലെന്നും അതിനാല്‍ 461 കുടുംബങ്ങള്‍ താമസിക്കുന്നയിടത്ത് മുസ്‌ലിം കുടുംബത്തെ താമസിക്കാന്‍ അനുവദിക്കില്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

Published

on

മോദിയുടെ ഗുജറാത്തിലെ വഡോദരയില്‍ മുസ്‌ലിം കുടുംബത്തിന് മുഖ്യമന്ത്രി ആവാസ് യോജന സര്‍ക്കാര്‍ ഭവന പദ്ധതി പ്രകാരം ഫ്‌ലാറ്റ് അനുവദിച്ചതില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍. ഹര്‍നി ഏരിയയില്‍ സര്‍ക്കാര്‍പദ്ധതി പ്രകാരം നിര്‍മ്മിച്ച ഫ്‌ലാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന അന്തേവാസികളാണ് മുസ്‌ലിം കുടുംബത്തിന് അനുവദിച്ച ഫ്‌ലാറ്റില്‍ പ്രവേശിക്കാന്‍ പോലും അനുവദിക്കാതെ രംഗത്തെത്തിയിരിക്കുന്നത്. ദി ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്.

മോത്നാഥ് റസിഡന്‍സി കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയില്‍ 462 ഫ്‌ലാറ്റുകളാണുള്ളത്. അതില്‍ താമസിക്കുന്നവരിലേറെയും ഹിന്ദു കുടുംബങ്ങളാണ്. അവരില്‍ 33കുടുംബങ്ങളാണ് മുസ്‌ലിം കുടുംബത്തിന് അനുവദിച്ച ഫ്‌ലാറ്റില്‍ പ്രവേശിക്കാനും താമസിക്കാനും അനുവദിക്കാതെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹര്‍നി മേഖല ഹിന്ദു ആധിപത്യമുള്ള പ്രദേശമാണെന്നും 4 കിലോമീറ്റര്‍ ചുറ്റളവില്‍ മുസ്‌ലിംകള്‍ താമസിക്കുന്നില്ലെന്നും അതിനാല്‍ 461 കുടുംബങ്ങള്‍ താമസിക്കുന്നയിടത്ത് മുസ്‌ലിം കുടുംബത്തെ താമസിക്കാന്‍ അനുവദിക്കില്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

സംരംഭകത്വ നൈപുണ്യ വികസന മന്ത്രാലയത്തില്‍ ജീവനക്കാരിക്ക് 2017 ലാണ് വഡോദരയിലെ ഹര്‍നി ഏരിയയിലുള്ള മൊത്‌നാഥ് റെസിഡന്‍സി കോഓപ്പറേറ്റീവ് ഹൗസിംഗ് സര്‍വീസസ് സൊസൈറ്റിയില്‍ സര്‍ക്കാര്‍ ഫ്‌ലാറ്റ് അനുവദിക്കുന്നത്. നറുക്കെടുപ്പിലൂടെയാണ് എല്ലാവര്‍ക്കും ഫ്‌ലാറ്റുകള്‍ അനുവദിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 2020 ല്‍ ഫ്‌ലാറ്റിലേക്ക് താമസം മാറാനൊരുങ്ങിയപ്പോഴാണ് പ്രതിഷേധവുമായി താമസക്കാര്‍ ആദ്യം രംഗത്തെത്തിയതെന്ന് യുവതി പറഞ്ഞതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.’ഞാന്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിലാണ് ജനിച്ചുവളര്‍ന്നത്. ഇവിടെ ഒരു ഫ്‌ലാറ്റ് കിട്ടിയപ്പോള്‍ എന്റെ മകനും അത്തരമൊരു അന്തരീക്ഷത്തില്‍ വളര്‍ന്നു വരാനാകുമെന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാല്‍ അതിനെ തകര്‍ക്കുന്ന നിലപാടാണ് ഫ്‌ലാറ്റിലെ ഒരു വിഭാഗത്തില്‍ നിന്നുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തിലേറെയായി ഞാന്‍ നേരിടുന്ന എതിര്‍പ്പുകള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ ആരും തയാറാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ജൂണ്‍ 10 ന് ഫ്‌ലാറ്റ് സമുച്ചയത്തിന് മുന്നില്‍ നടന്ന പ്രതിഷേധമാണ് വീണ്ടും സംഭവം ചര്‍ച്ചയാകാനും വാര്‍ത്തയാകാനും കാരണം. അന്ന് നടന്ന പ്രതിഷേധത്തിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട?്.

യുവതി താമസം മാറുന്നതിന് മുമ്പ് തന്നെ അവിടുത്തെ താമസക്കാര്‍ ജില്ലാ കലക്ടര്‍,വഡോദര മുനിസിപ്പല്‍ കമ്മീഷണര്‍, മേയര്‍, പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. മുസ്‌ലിം യുവതിക്ക് വീട് അനുവദിച്ചത് റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.’ഞങ്ങള്‍ എല്ലാവരും ഈ കോളനിയില്‍ വീടുകള്‍ ബുക്ക് ചെയ്തത് ചുറ്റും താമസിക്കുന്നത് ഹിന്ദുക്കളായതിനാലാണ്.മറ്റ് മതപരവും സാംസ്‌കാരികവുമായ പശ്ചാത്തലത്തില്‍ നിന്നുള്ള ആളുകള്‍ ഈ പ്രദേശത്ത് താമസിക്കുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞതായി എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യ?ുന്നു.

ഇപ്പോള്‍ വഡോദരയിലെ മറ്റൊരു പ്രദേശത്ത് മാതാപിതാക്കളോടും മകനോടും ഒപ്പം താമസിക്കുന്ന യുവതി സൊസൈറ്റി അധികൃതരുമായി പലതവണ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് യുവതി പറയുന്നു. റസിഡന്‍സ് അസോസിയേഷന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. വര്‍ഗീയത മാത്രമാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം എന്നുള്ള പ്രതികരണങ്ങളാണ് ഏറെയും.

എന്നാല്‍ സര്‍ക്കാര്‍ പദ്ധതികളില്‍ അപേക്ഷകരെയും ഗുണഭോക്താക്കളെയും മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാതെ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് വീടുകള്‍ അനുവദിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം പ്രതിഷേധക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫ്‌ലാറ്റ് ഉപേക്ഷിക്കണമെന്ന് യുവതിയെ ബോധ്യപ്പെടുത്താന്‍ ഭരണകൂടം ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

EDUCATION

കൊല്‍ക്കത്ത ലോ കോളേജിലെ ഹിജാബ് വിവാദം; ഇനി കോളേജിലേക്കില്ല; രാജിയിൽ ഉറച്ച് അദ്ധ്യാപിക

താന്‍ വീണ്ടും ജോലിയില്‍ ചേരുന്നില്ലെന്ന് അറിയിച്ചുകൊണ്ട് അധ്യാപിക സഞ്ജിദ ഖാദര്‍ കോളേജ് മാനേജ്മെന്റിന് ഇമെയില്‍ അയക്കുകയായിരുന്നു.

Published

on

രാജിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഹിജാബ് വിവാദത്തില്‍ രാജി വെച്ച കൊല്‍ക്കത്തയിലെ സ്വകാര്യ ലോ കോളേജിലെ അദ്ധ്യാപിക. താന്‍ വീണ്ടും ജോലിയില്‍ ചേരുന്നില്ലെന്ന് അറിയിച്ചുകൊണ്ട് അധ്യാപിക സഞ്ജിദ ഖാദര്‍ കോളേജ് മാനേജ്മെന്റിന് ഇമെയില്‍ അയക്കുകയായിരുന്നു.

‘നിങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വീണ്ടും ചേരേണ്ടതില്ലെന്നും പുതിയ അവസരങ്ങള്‍ കണ്ടെത്താനും ഞാന്‍ തീരുമാനിക്കുകയാണ്, ഈ സമയത്ത് എന്റെ കരിയറിന് വേണ്ടിയുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ എന്നായിരുന്നു തിരികെ കോളേജിലേക്ക് വരാന്‍ ആവശ്യപ്പെട്ടു കൊണ്ട് കോളേജ് അധികൃതര്‍ അയച്ച സന്ദേശത്തിനുള്ള അവരുടെ മറുപടി.

അധ്യാപികയുടെ തീരുമാനത്തില്‍ അവരെ ബഹുമാനിക്കുന്നെന്നും അവര്‍ക്കൊരു മികച്ച കരിയര്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നെന്നുമായിരുന്നു കോളേജ് അധികൃതര്‍ ഇതിനോട് പ്രതികരിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്‍.ജെ.ഡി ലോ കോളേജില്‍ ജോലി ചെയ്യുന്ന സഞ്ജിദ ഖാദര്‍ ഈ വര്‍ഷം മാര്‍ച്ച് മുതലാണ് ഹിജാബ് ധരിച്ച് ജോലിക്ക് വരാന്‍ തുടങ്ങിയത്. ഹിജാബിനെ ചുറ്റി പറ്റി വിവാദങ്ങള്‍ ആരംഭിച്ചതോടെ കോളേജ് അധികൃതര്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സഞ്ജിദ ജൂണ്‍ അഞ്ചിന് രാജി വെച്ചു.

വിഷയം വിവാദമായതോടെ കോളേജ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. ആശയവിനിമയത്തില്‍ ഉണ്ടായ പ്രശ്‌നമാണ് ഇതിനു കാരണമെന്നാണ് അധികൃതര്‍ പറഞ്ഞത്. തങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ഡ്രസ് കോഡും ഇല്ലെന്നും അധ്യാപികയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വൈകാതെ അവര്‍ തിരിച്ചു വരുമെന്നുമാണ് കോളേജ് അധികൃതര്‍ പറഞ്ഞിരുന്നത്.

Continue Reading

india

കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് എംകെ സ്റ്റാലിൻ

എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു

Published

on

കുവൈത്ത് തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാന്‍ പ്രവാസി തമിഴരുടെ ക്ഷേമ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ ഏഴുപേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

തൂത്തുക്കുടി ജില്ലയില്‍ നിന്നുള്ള വീരച്ചാമി മാരിയപ്പന്‍, കടലൂര്‍ ജില്ലയില്‍ നിന്നുള്ള കൃഷ്ണമൂര്‍ത്തി ചിന്നദുരൈ, ചെന്നൈ സ്വദേശി ഗോവിന്ദന്‍ ശിവശങ്കര്‍, ട്രിച്ചി ജില്ലയില്‍ നിന്നുള്ള രാജു എബമേശന്‍, തഞ്ചാവൂര്‍ ജില്ലയില്‍ നിന്നുള്ള ഭുനാഫ് റിച്ചാര്‍ഡ്, രാമനാഥപുരം ജില്ലയില്‍ നിന്നുള്ള കറുപ്പണ്ണന്‍ രാമു, വില്ലുപുരം ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ഷെരീഫ് എന്നിവരാണ് തീപിടിത്തത്തില്‍ മരിച്ചത്.

കുവൈത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 31 പേരുടെ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയിലെത്തിക്കും. 23 മലയാളികള്‍, 7 തമിഴ്നാട്, ഒരു കര്‍ണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിലെത്തുന്നത്. ഒരു ആംബുലസിന് ഒരു പൊലീസ് വാഹനം വീട് വരെ അകമ്പടി നല്‍കും

തമിഴ് നാട്ടിലേക്കുള്ള വാഹനങ്ങളും എത്തിച്ചിട്ടുണ്ടെന്ന് എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കി. അന്തിമോപചാരം അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Continue Reading

Trending