X

രണ്ടുലക്ഷം രൂപയുടെ റംസാൻ റിലീഫ് വിതരണം നടത്തി ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി

ചെർക്കള: ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഇൻതിബാഹ് 1445, നസീമു റഹ്മ റംസാൻ റിലീഫ് വിതരണം ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ ചെർക്കളം അബ്ദുള്ള സ്മാരക കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു.

പഞ്ചായത്തിലെ 23 വാർഡിനെ ഉൾക്കൊള്ളിച്ച് 129 ദോളം കുടുംബങ്ങളിലേക്ക് സാമ്പത്തിക ചികിത്സ സഹായവും ഭവന നിർമ്മാണ സഹായവും, മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജലീൽ എരുതുംകടവിന്റെ അധ്യക്ഷതയിൽ എന്‍.എ
നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഷാർജ കെഎംസിസി കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്തിൽ ചെങ്കള പഞ്ചായത്ത് കെഎംസിസി മുന്നിട്ടുനിൽക്കുന്നുവെന്നും കാരുണ്യ സഹജീവി സ്നേഹവും സംഘടന ശാക്തീകരണത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണെന്നും, ഒരുമ തന്നെയാണ് പഞ്ചായത്ത് കമ്മിറ്റിയുടെ വിജയമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത സംസാരിച്ച ഷാർജ കെഎംസിസി കാസർഗോഡ് ജില്ല ട്രഷറർ സുബൈർ പള്ളിക്കാൽ പറഞ്ഞു.

മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇഖ്ബാൽ ചെരൂർ, വൈസ് പ്രസിഡണ്ട്, E അബൂബക്കർ, കാസർഗോഡ് മണ്ഡലം സെക്രട്ടറി, നാസർ ചെർക്കള, ചെങ്കള ഗ്രാമപഞ്ചായത്ത് ബോർഡ് പ്രസിഡന്റ് ഖാദർ ബദ്രിയ,ജലീൽ കടവത്ത് തുടങ്ങിയവർ സംസാരിച്ചു,.വിവിധ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികൾ ജനപ്രതിനിധികൾ പോഷക സംഘടന ഭാരവാഹികൾ സംബന്ധിച്ചു, ഭവന നിർമ്മാണ സഹായം എന്‍.എ നെല്ലിക്കുന്ന് എംഎൽഎ, ജലീൽ എരുതുംകടവ്, വിവിധ വാർഡുകൾക്കുള്ള സഹായം ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് നൗഷാദ് കുഞ്ഞിക്കാനം,റിഫ്സൽ ഇസ്മായിൽ ചെർക്കള, തുടങ്ങിയവർ വിതരണം ചെയ്തു, ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ സെക്രട്ടറി ഷാഫി കുന്നിൽ ബേവിഞ്ച സ്വാഗതവും പഞ്ചായത്ത് കെഎംസിസി ട്രഷറർ ഹാരിസ് ബേവിഞ്ച നന്ദിയും പറഞ്ഞു.

webdesk13: