Connect with us

india

‘ഇന്ത്യയുടെ ഭരണഘടന, മതേതരത്വം, ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് കൂടെ ഞങ്ങളുണ്ടാകും’; സാദിഖലി ശിഹാബ് തങ്ങൾ

ബി.ജെ.പിയുടെ അവകാശ വാദങ്ങള്‍ എല്ലാം പൊളിഞ്ഞു. മാത്രമല്ല ഇന്ത്യ മുന്നണിക്ക് വലിയ പ്രതീക്ഷയും പ്രത്യാശയും കൈവന്നിരിക്കുകയാണെന്നും കേരളജനതയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭാഗത്തു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

നേരത്തെയുളള പലധാരണകളെയും തിരുത്തിക്കൊണ്ടുളള ഫലപ്രഖ്യാപനമാണ് ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. എക്‌സിറ്റ് പോളുകളുടെ കണ്ടെത്തല്‍ വളരെ നിരാശജനകമായിരുന്നു. പക്ഷെ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഇന്ത്യന്‍ ജനത മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ അടയാളമായി ഈ തെരഞ്ഞെടുപ്പ് വിജയം.

ഇന്ത്യയുടെ ഭരണഘടന, മതേതരത്വം, ജനാധിപത്യം എല്ലാം സംരക്ഷിക്കാന്‍ ഞങ്ങളുണ്ടെന്ന് ഇന്ത്യന്‍ ജനത പ്രഖ്യാപിച്ചിരിക്കുകയാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയുടെ അവകാശ വാദങ്ങള്‍ എല്ലാം പൊളിഞ്ഞു. മാത്രമല്ല ഇന്ത്യ മുന്നണിക്ക് വലിയ പ്രതീക്ഷയും പ്രത്യാശയും കൈവന്നിരിക്കുകയാണെന്നും കേരളജനതയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭാഗത്തു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending