കൊച്ചി: മുനമ്പത്തു നിന്നും പുറം കടലില്‍ മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര്‍ മരിച്ചു. നാലുപേരെ കാണാതായി. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് അപകടം.

കുളച്ചല്‍ സ്വദേശികളായ 15 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. 12 പേരെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ബോട്ട് പൂര്‍ണ്ണമായും തകര്‍ന്നു. എന്നാല്‍ ഏത് കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്ന കാര്യം വ്യക്തമല്ല.

തിങ്കളാഴ്ച വൈകിട്ട് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. പി.വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്. കോസ്റ്റ്ഗാര്‍ഡും മര്‍ച്ചന്റ് നേവിയും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തുന്നുണ്ട്