india

ഗോഡ്‌സെ ആരാധകരും രക്ഷതേടുന്നത് ഗാന്ധിയിലെന്ന് ശിവസേന

By Chandrika Web

April 24, 2022

മുംബൈ: സബര്‍മതി ആശ്രമത്തിലേക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ നയിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. സേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലിലാണ് ബി.ജെ.പിക്കെതിരെ നിശിത വിമര്‍ശനം ശിവസേന അഴിച്ചു വിട്ടത്.

നാഥുറാം വിനായക് ഗോഡ്‌സെയെ പിന്തുണക്കുന്ന ബി.ജെ.പിക്കാര്‍ വിദേശ അതിഥി വന്നപ്പോള്‍ സബര്‍മതിയില്‍ ചര്‍ക്ക തിരിക്കാന്‍ കൊണ്ടു പോയിരിക്കുന്നു. ഐക്യത്തിന്റെ പ്രതിമ ഗുജറാത്തിലുണ്ടെങ്കിലും വിദേശ പ്രതിനിധികളെ സബര്‍മതിയില്‍ തന്നെ എത്തിക്കേണ്ട അവസ്ഥയാണ്. കാരണം ലോകത്തിനു മുന്നില്‍ ഗാന്ധി തന്നെയാണ് ഇന്ത്യയുടെ ഐഡന്റിറ്റി ശിവസേന വ്യക്തമാക്കി.