കൊച്ചി : 8 മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഇങ്ക് ദ മൈന്‍ഡ് ഷോട്ട് ഫിലിം സ്‌ക്രിപ്റ്റ് റൈറ്റിംഗ് കോമ്പറ്റിഷന്‍ സംഘടിപ്പിക്കുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇദ്രോണ ലേണിംഗ് പ്ലാറ്റ്‌ഫോമാണ് മത്സരം സംഘടിപ്പിക്കുന്നത് . സെപ്റ്റംബര്‍ 30 ആണ് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി . രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 1 നും 10 നുമിടയില്‍ സ്‌ക്രിപ്റ്റിന്റെ വണ്‍ ലൈനര്‍ (മൂന്നോ നാലോ പാരഗ്രാഫില്‍ തങ്ങളുടെ കഥാ തന്തു ) ഇദ്രോണ വെബ്‌സൈറ്റ് ലിങ്ക് വഴി ഫോട്ടോ ആയോ, മറ്റു ഡോക്യുമെന്റ് ആയോ അയക്കേണ്ടതാണ്.

പ്രശാന്ത് നായര്‍ ഐ.എ.എസ്, വിധു വിന്‍സെന്റ് , ജൂഡ് ആന്റണി ജോസഫ് , അല്‍ത്താഫ് സലിം എന്നിവരാണ് മത്സരത്തിന്റെ ജൂറി പാനല്‍. വണ്‍ ലൈനര്‍ അയച്ച കുട്ടികള്‍ക്ക് ജൂറി പാനല്‍ വെബ്ബിനാര്‍ വഴി മാര്‍ഗനിര്‍ദേശം നല്‍കും . തുടര്‍ന്ന് തയ്യാറാക്കി നല്‍കുന്ന സ്‌ക്രിപ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കുന്ന വിജയിയെ നവംബര്‍ 29 ന് പ്രഖ്യാപിക്കും . തിരഞ്ഞെടുക്കുന്ന സ്‌ക്രിപ്റ്റ് ഇദ്രോണ നിര്‍മ്മിക്കും. സാങ്കേതിക സഹായം മുതല്‍ നിര്‍മ്മാണം വരെയുള്ള എല്ലാ മേഖലയിലും വിജയിയെ ഉള്‍പ്പെടുത്തിയായിരിക്കും ഷോര്‍ട് ഫിലിം നിര്‍മ്മിക്കുക . കുട്ടികളിലെ തിരക്കഥാകൃത്തിനെ കണ്ടെത്താനും സിനിമാ മോഹം സാക്ഷാത്ക്കരിക്കാനുമുള്ള സുവര്‍ണാവസരമാണ് ഇദ്രോണ ലേര്‍ണിംഗ് നല്‍കുന്നത്. ജനുവരി 14 നു ഷോര്‍ട് ഫിലിം റീലീസ് ചെയ്യും . കൂടുതല്‍ വിശദാശംങ്ങള്‍ക്ക്  https://edronalearning.com/ എന്ന വെബ്‌സൈറ്റ് വഴി ലഭിക്കും.