തിരുവനന്തപുരം: സത്സംഗ് ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ശ്രീ.എമ്മിന് നാലേക്കര്‍ ഭൂമി പതിച്ചു നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. തിരുവനന്തപുരം ജില്ലയിലെ ചെറുവക്കലില്‍ നാലേക്കര്‍ ഭൂമി മുപ്പത്തിനാല് ലക്ഷം രൂപയുടെ പാര്‍ഷികപാട്ടത്തിനാണ് നല്‍കുക. അജന്‍ഡക്ക് പുറത്ത് മന്ത്രിസഭയെടുത്ത തീരുമാനമാണ് റെക്കോഡ് വേഗത്തില്‍ റവന്യൂ വകുപ്പ് നടപ്പാക്കിയത്. യോഗ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനാണ് ശ്രീ.എമ്മിന് നാലേക്കര്‍ ഭൂമി പതിച്ചു നല്‍കിയത്.

തിരുവനന്തപുരം ചെറുവക്കല്‍വില്ലേജില്‍ 17.5 കോടി തറവിലയുള്ള ഭൂമിയാണ് പത്ത് വര്‍ഷത്തെ പാട്ടത്തിന് നല്‍കിക്കൊണ്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതാണ് ഉത്തരവ്.