ആദായനികുതി വകുപ്പ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയവയെ കേന്ദ്രസര്‍ക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് അനുരാഗ് കശ്യപിന്റെയും നടി താപ്‌സി പന്നുവിന്റെയും പേരുകള്‍ പരാമര്‍ശിക്കാതെയാണ് രാഹുലിന്റെ വിമര്‍ശം. ഇരുവരുടെയും വസതികളില്‍ ആദായ നികുതി വകുപ്പ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു.

സൗഹൃദ മാധ്യമങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ തലകുനിക്കുകയാണ്. അതേസമയം, കര്‍ഷക പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ തങ്ങളുടെ വിദ്വേഷം പ്രകടിപ്പിക്കുകയാണെന്നും അവരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.