X

പ്രഫ. കെഎ സിദ്ദീഖ് ഹസന്‍ അന്തരിച്ചു

കോഴിക്കോട്​: ജമാഅത്തെ ഇസ്​ലാമി മുൻ ഉപാധ്യക്ഷനും കേരള മുൻ അമീറും മാധ്യമം മുൻ ചെയർമാനുമായിരുന്ന പ്രഫസർ കെ.എ സിദ്ദീഖ്​ ഹസ്സൻ (76) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്​ ഏറെ നാളായി കോഴിക്കോട്​ കോവൂരിലെ മക​ന്‍റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

എഴുത്തുകരൻ, ഇസ്‌ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളിൽ പകരം വെക്കാനാവാത്ത വ്യക്​തിത്വമായിരുന്നു അദ്ദേഹം. കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് 5 ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, lശാന്തപുരം ഇസ്‌ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും എം.എ (അറബിക്) യും നേടി.

lതിരുവനന്തപുരം യൂനിവേഴസിറ്റി lകോളജ്​, എറണാകുളം മഹാരാജാസ്​ കോളജ്​, കൊയിലാണ്ടി, കോടഞ്ചേരി, കാസർഗോഡ്​ ഗവൺമെൻറ്​ കോളജുകളിൽ അധ്യാപകനായിരുന്നു. ബഹുഭാഷ പണ്ഡിതനും എഴൂത്തുകാരനും വാഗ്​മീയുമാണ്​. ഐഡിയൽ പബ്ലിക്കേഷൻ ട്രസ്​റ്റ്​ പ്രഥമ ​സെക്രട്ടറി,​ പ്രബോധനം വാരികയുടെ സഹ പത്രാധിപർ, മുഖ്യ പത്രാധിപർ, കേരള ഭാഷ ഇൻസ്​ററിറ്റ്യൂട്ട്​ പ്രസിദ്ധീകരിച്ച ഇസ്​ലാം ദർശനത്തി​ന്‍റെ അസിസ്​റ്റൻറ്​ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്​റ്റൻറ്​ അമീര്‍. നാലു തവണ ജമാഅത്തെ ഇസ്​ലാമി കേരള അമീർ ആയിരുന്നു.

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ വിഷന്‍ 2016 പദ്ധതിയുടെ ഡയറക്ടര്‍. 1990 മുതല്‍ 2005 വരെയുള്ള വര്‍ഷങ്ങളില്‍ കേരള ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന അമീര്‍ ആയിരുന്നു. ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്ന അനേകം പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കുന്നു.ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, എ.പി.സി.ആര്‍, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വിസ് സൊസൈറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയാണ്. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സിദ്ദീഖ് ഹസ്സന്‍, മാധ്യമം ദിനപത്രം, വാരിക എന്നിവ പ്രസിദ്ധീകരിക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. തുടരന്ന് ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ ചെയര്‍മാനായും, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ക്രെഡിറ്റ് ലിമിറ്റഡിന്റെ അദ്ധ്യക്ഷനായും, ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അദ്ധ്യക്ഷനായും പ്രബോധനം വാരികയുടെ മുഖ്യപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: വി.കെ. സുബൈദ.
മക്കൾ: ഫസലുർറഹ്​മാൻ, സാബിറ, ശറഫുദ്ദീൻ, അനിസുർറഹ്​മാൻ.

web desk 1: