kerala
സില്‍വര്‍ലൈന്‍; കടം 1,40,000 കോടി തിരിച്ചടവ് ഏഴ് ലക്ഷം കോടി
33,699 കോടിക്ക് 40 വര്‍ഷത്തെ പലിശ 5,093 കോടിയാണ്. 63,940 കോടിയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കുള്ള ചിലവ് കണക്കാക്കിയിരിക്കുന്നത്.
സില്‍വര്‍ലൈന്‍ പദ്ധതിക്കായി കടമെടുക്കുന്ന 33,699 കോടിക്ക് പകരം 40 വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ടി വരുന്നത് രണ്ടു ലക്ഷം കോടിയിലേറെ രൂപ. ജപ്പാന് ഇന്റര്‍നാഷണല്‍ കോര്പറേഷന് ഏജന്‍സി എന്ന ജൈക്കയില്‍ നിന്നും കാല് ശതമാനം വാര്‍ഷിക പലിശയ്ക്ക് വായ്പ കിട്ടുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. 33,699 കോടിക്ക് 40 വര്‍ഷത്തെ പലിശ 5,093 കോടിയാണ്. 63,940 കോടിയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കുള്ള ചിലവ് കണക്കാക്കിയിരിക്കുന്നത്.
വരും വര്‍ഷങ്ങളില്‍ നിര്‍മാണചിലവ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സിമന്റിന്റേയും കമ്പിയുടെയും വില ഗണ്യമായി വര്‍ധിച്ചു. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ മൊത്തം ചെലവ് 1,33,000 കോടിയിലെത്തുമെന്നാണ് നിതി ആയോഗ് പറയുന്നത്. അങ്ങനെ വന്നാല്‍ പദ്ധതിക്കായി വീണ്ടും ഒരു ലക്ഷത്തോളം കോടി കടമെടുക്കേണ്ടി വരും. അതോടെ മൊത്തം കടബാധ്യത 1,40,000 കോടിയാകും. തിരിച്ചടക്കേണ്ടി വരിക ഏഴ് ലക്ഷത്തോളം കോടിയായി മാറും. സംസ്ഥാന ബജറ്റിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനുമായി ചെലവിടുന്ന കേരളത്തിന് ഒരു നൂറ്റാണ്ട് കഴിഞ്ഞാലും ഈ തുക തിരിച്ചടക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.
ഇതിന് പുറമെ മറ്റൊരു അപകടസാധ്യതയും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.നിലവിലെ രൂപയുടെ മൂല്യഗതിയനുസരിച്ച് ഭാവിയില്‍ ജാപ്പനീസ് യെന്നിന്റെ മൂല്യം കൂടുകയും രൂപയുടെ മൂല്യം താഴുകയും ചെയ്താല്‍ തിരിച്ചടയ്ക്കേണ്ട തുക ക്രമാതീതമായി വര്‍ധിച്ചേക്കാം. 2007ല്‍ ഒരു രൂപയ്ക്കു മൂന്ന് ജാപ്പനീസ് യെന്‍ കിട്ടുമായിരുന്നു. ഇന്ന് അത് 1.54 യെന്‍ ആയി കുറഞ്ഞു. അതുപോലെ പദ്ധതിയില്‍ നിന്നുള്ള വരുമാനവും ഉദ്ദേശിക്കുന്നതു പോലെ ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. കെ-റെയില്‍ വിഭാവനം ചെയ്യുന്നത് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 1,457 രൂപയാണ് യാത്രാനിരക്കായി നിശ്ചയിച്ചിട്ടുള്ളത്. 2025-26ല്‍ ഒരു ദിവസം ശരാശരി 79,934 യാത്രക്കാരുണ്ടാകുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. ആ വര്‍ഷം 2,276 കോടി വരുമാനമുണ്ടാകുമെന്നും ഡി.പി.ആറില്‍ പറയുന്നു. 2032-33 4,504 കോടിയും 2042-43ല്‍ 10,361 കോടിയും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ടിക്കറ്റ് നിരക്ക് എല്ലാവര്‍ഷവും 6% വെച്ച് കൂട്ടും എന്നാണ് ഡിപിആറില്‍ പറയുന്നത്. അതായതു അഞ്ചുവര്‍ഷം കഴിയുമ്പോള്‍ 1,950 ആകും ടിക്കറ്റ് നിരക്ക്. 2050ല്‍ 6,253ആണ് ടിക്കറ്റ് നിരക്ക് കണക്കാക്കിയിട്ടുള്ളത്. ഈ പദ്ധതി നടപ്പിലാക്കാനുള്ള ചിലവ് 1,33,000 കോടിയിലെത്തിയാല്‍, ടിക്കറ്റ് നിരക്ക് 79,93 രൂപയായി വര്‍ധിപ്പിക്കേണ്ടി വരും. ഫലത്തില്‍ വിമാനയാത്രയേക്കാള് ചെലവാകും. കോവിഡിന് മുന്‍പ് ദിവസേന രണ്ടേകാല്‍ കോടി പേര് യാത്ര ചെയ്തുകൊണ്ടിരുന്ന ഇന്ത്യന്‍ റയില്‍വെയുടെ ടിക്കറ്റില്‍ നിന്നുള്ള വാര്‍ഷിക വരുമാനം വെറും 48,809 കോടി രൂപയാണ്. കോവിഡിന് ശേഷം അത് 12,409 കോടിയായി കുറഞ്ഞതും കൂടി കണക്കിലെടുത്താല്‍ സില്‍വര്‍ലൈന്‍ കേരളത്തിലെ വരുംതലമുറക്ക് തീരാബാധ്യതയായി മാറുമെന്ന് ഉറപ്പായി.
kerala
ഗുരുവായൂര്‍ ഏകാദശി: ഡിസംബര്‍ ഒന്നിന് താലൂക്കില്‍ പ്രാദേശിക അവധി
ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കുമാണ് അവധി
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കുമാണ് (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് അവധി പ്രഖ്യാപിച്ചത്.
മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
kerala
ശബരിമല തിരക്ക്; പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി മുന്നറിയിപ്പ്
ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
കൊച്ചി: ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ വരുന്നതിനാല്‍ സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും അങ്ങനെവന്നാല്‍ തടയാന്‍ ആകണമെന്നും കോടതി വ്യക്തമാക്കി. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ക്ഷമിക്കാന്‍ ആകില്ലെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്കി.
തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവച്ചു. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് രേഖകള്‍ കൃത്യം അല്ലെങ്കില്‍ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിടരുത്. പാസിലെ സമയം, ദിവസം എന്നിവ കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തി വിടരുതെന്നും കോടതി നിര്‍ദേശം നല്കി.
kerala
കാല്‍നട യാത്രക്കാര്‍ കടക്കട്ടെ; സീബ്രാ ക്രോസിങ്ങുകളില്‍ അതിവേഗം വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതf
ഇത്തരം കുറ്റം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണം.
കാല്‍നട യാത്രക്കാരെ സീബ്രാ ക്രോസിങ്ങുകളില്‍ പരിഗണിക്കാതെ സീബ്രാ ക്രോസിങ്ങുകളില്‍ അതിവേഗം വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കുറ്റം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളില്‍ കാല്‍നടക്കാര്‍ക്ക് പ്രധാന പരിഗണന നല്കുന്ന ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
സീബ്രാ ക്രോസിങ്ങുകളില്‍ പ്രധാന അവകാശം കാല്‍നട യാത്രക്കാരനാണെന്ന ബോധം ഡ്രൈവര്‍മാരില്‍ ഉണ്ടാക്കണമെനനും ലൈസന്‍സിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോള്‍ ഇക്കാര്യംകൂടി പരിശോധിക്കണമെനന്ും പറയുന്നു. ഈവര്‍ഷം ഒക്ടോബര്‍ 31 വരെ മാത്രം സീബ്രാലൈന്‍ മറികടക്കുന്നതിനിടെ 218 പേര് വാഹനമിടിച്ചു മരിച്ചുവെന്ന മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ നിര്‍ദേശം.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരെ വാഹനത്തിന്റെ വേഗം കൂട്ടിയും ഹോണ്‍ അടിച്ചും പേടിപ്പിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala15 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala13 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

