ജയറാമിനെ നായകനാക്കി അന്തരിച്ച സംവിധായകന്‍ ദീപന്‍ ഒരുക്കിയ ചിത്രം സത്യയിലെ റോമ അവതരിപ്പിച്ച ഐറ്റംഡാന്‍സ് ഗാനം ഈയടുത്താണ് യു ട്യൂബിലെത്തിയത്. യു ട്യൂബിലെത്തിയ ഗാനം അതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ശ്രദ്ധിക്കപ്പെട്ടുവെന്ന് പറഞ്ഞാല്‍ പാട്ടും ഡാന്‍സുമൊക്കെ വ്യത്യസ്ത രീതിയിലാണെന്ന് പറഞ്ഞ് ട്രോളന്‍മാര്‍ രംഗത്തെത്തിയെന്നതാണ് ചുരുക്കം. ഭക്തിഗാനത്തിന്റെ മൂഡില്‍ ഐറ്റം ഡാന്‍സെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.
ഗോപി സുന്ദര്‍ ചെയ്ത ഈ ഗാനം ഗായിക സിതാര കൃഷ്ണകുമാറാണ് പാടിയിരിക്കുന്നത്. ട്രോളുകള്‍ കണ്ട സിതാരയും ഗോപി സുന്ദറും ഫേസ്ബുക്കിലൂടെ ട്രോളര്‍മാരെ നമിച്ചിരിക്കുകയാണ്. അറിഞ്ഞില്ല, എന്നാടാരും പറഞ്ഞില്ല, പാടിപ്പിക്കുമ്പോള്‍ എന്നോടൊരു വാക്ക് പറയാമായിരുന്നു ഗോപിചേട്ടാ എന്നാണ് സിതാരയുടെ മനോഹരമായ കുറിപ്പ്. ട്രോളര്‍മാരെ നമിച്ചുവെന്ന് പറഞ്ഞ് ഗോപി സുന്ദറും ട്രോള്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

z

sithara

watch video: