ന്യൂഡല്‍ഹി: സഭാ നടപടികള്‍ അലങ്കോലപ്പെടുത്തിയതിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് എം.പിമാര്‍ ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് ലോക്‌സഭാംഗങ്ങളെ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സസ്‌പെന്‍ഡ് ചെയ്തു. കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന്‍, ഗൗരവ് ഗഗോയി, ആദിര്‍രാജന്‍ ചൗധരി, രണ്‍ജി രാജന്‍, സുഷ്മിതാ ദേവ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. അഞ്ചു ദിവസത്തേക്ക് ഇവര്‍ക്ക് സഭാനടപടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.
ദളിത്-ന്യൂനപക്ഷ വിഷയങ്ങള്‍, ഗോ സംരക്ഷണം,തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് എം.പിമാര്‍ സഭയില്‍ പ്രതിഷേധിച്ചത്. പ്രതിഷേധം കൈവിട്ടുപോയതിനും സഭാനടപടികള്‍ സ്തംഭിപ്പിച്ചതിനുമാണ് നടപടി. ഉച്ചക്കുശേഷം വീണ്ടും സഭ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരായുള്ള നടപടി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
Be the first to write a comment.