സ്‌കൂളിന്റെ മതിലിടിഞ്ഞു വീണ് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴയിലെ തലവടി ചൂട്ടുമാലില്‍ എല്‍.പി സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സെബാസ്റ്റ്യനാണ് മരിച്ചത്. നാലു കുട്ടികള്‍ക്ക് പരിക്കേറ്റു. സ്‌കൂളിലെ ശുചിമുറിക്കു സമീപത്തെ മതിലാണ് ഇടിഞ്ഞുവീണത്. ഇന്റര്‍വെല്‍ സമയത്ത് വിദ്യാര്‍ത്ഥി മൂത്രമൊഴിക്കാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. പരിക്കേറ്റ കൂട്ടികളെ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലപ്പഴക്കം കൊണ്ട് ഭിത്തി ദ്രവിച്ചതാണ് അപകടത്തിന് കാരണമായത്.