Connect with us

india

പുകവലി ആരോഗ്യത്തിന് ഹാനികരം; മുന്നറിയിപ്പ് ഒടിടിയിലും നിര്‍ബന്ധമാക്കി

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പുകവലി വിരുദ്ധ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

Published

on

ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പുകവലി വിരുദ്ധ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. തിയേറ്ററുകളിലും ചാനലുകളിലും കാണിക്കുന്നത് പോലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പുകവലി വിരുദ്ധ മുന്നറിയിപ്പുകള്‍ കാണിക്കണമെന്നാണ് നിര്‍ദേശം.

ലോക പുകയില വിരുദ്ധ ദിനത്തിലാണ് 2004ലെ സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടൊബാക്കോ പ്രോഡക്ട്‌സ് ആക്ടില്‍ ഭേദഗതി വരുത്തി കേന്ദ്രം ഉത്തരവിറക്കിയിരിക്കുന്നത്. 13നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളില്‍ അഞ്ചിലൊന്ന് പേരും ഏതെങ്കിലും രൂപത്തിലുള്ള പുകയില ഉപയോഗിക്കുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിജ്ഞാപനമനുസരിച്ച്, പുകയില ഉത്പന്നങ്ങളോ അവയുടെ ഉപയോഗമോ പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്‌ക്രീനിന്റെ അടിയില്‍ പുകയില വിരുദ്ധ മുന്നറിയിപ്പ് ഉള്‍പ്പെടുത്തണം. പ്രോഗ്രാമിന്റെ തുടക്കത്തിലും മധ്യത്തിലും കുറഞ്ഞത് 30 സെക്കന്‍ഡ് വീതം പുകയില വിരുദ്ധ മുന്നറിയിപ്പ് സന്ദേശം ഉള്‍പ്പെടുത്തണം.

 

india

‘അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടി’; വോട്ട് കൊള്ളക്കെതിരെ രാഹുല്‍ ഗാന്ധി

അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടിയെന്നും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുതായി ചേര്‍ത്ത വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Published

on

വോട്ട് കൊള്ളക്കെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടിയെന്നും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുതായി ചേര്‍ത്ത വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ബിഹാറില്‍ ലക്ഷക്കണക്കിന് ആളുകളുടെ പേരാണ് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും മഹാരാഷ്ട്രയിലും വോട്ട് കൊള്ള നടന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് വോട്ട കൊള്ള നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നിന് പോലും വ്യക്തമായ മറുപടി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയും അമിത്ഷായും പറഞ്ഞത് പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യാപകമായി പേരുകള്‍ നീക്കം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരിച്ചവരെന്ന് പറഞ്ഞവരോടൊപ്പം ചായ കുടിക്കുന്ന തന്റെ വീഡിയോയെക്കുറിച്ചും അദ്ദേഹം റാലിയില്‍ പരാമര്‍ശിച്ചു.

2024 ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വെളിപ്പെടുത്തലില്‍ തെളിവുകളില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. വോട്ട് മോഷണം എന്ന ആരോപണം രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കലാണെന്നും കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നവരോട് തെളിവ് ചോദിക്കുമ്പോള്‍ നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

Continue Reading

india

ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുക്കാന്‍ ശ്രമിച്ച് ബിജെപി ഭരണഘടനയെ തകര്‍ത്തു, ഞങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ അനുവദിക്കില്ല: തേജസ്വി യാദവ്

‘ബിജെപി ഭരണഘടനാ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ‘

Published

on

ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുക്കാന്‍ ശ്രമിച്ച് ബിജെപി ഭരണഘടനയെ തകര്‍ത്തുവെന്ന് വിമര്‍ശിച്ച് ആര്‍ജെഡി നേതാവും ബിഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്.

‘ബിജെപി ഭരണഘടനാ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ബീഹാറിന്റെ ഭൂമി ജനാധിപത്യത്തിന്റെ നാടാണ്. ഇത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ ഇതിനെതിരെ പോരാടും, ഞങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ ബീഹാര്‍ ലോപി പറഞ്ഞു.

ബീഹാറിലെ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണത്തിനും (എസ്‌ഐആര്‍) തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ക്കുമെതിരെ പ്രതിഷേധിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര നടന്നത്. വോട്ടര്‍പട്ടികയില്‍ കള്ളവോട്ട് ചമച്ച് ജനങ്ങളുടെ വോട്ട് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും പാര്‍ട്ടിയെ അധികാരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

അതേസമയം, ജനാധിപത്യം സംരക്ഷിക്കാന്‍ തങ്ങള്‍ ത്യാഗങ്ങള്‍ തുടരുമെന്നും ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് പറഞ്ഞു.

‘ജനാധിപത്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ നിരവധി ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. ഭാവിയിലും ഞങ്ങള്‍ അത് തുടരും. ഞങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അത് നശിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ ലാലു യാദവ് പറഞ്ഞു.

ബിജെപി എങ്ങനെയാണ് ഭരണഘടനയെ നശിപ്പിക്കുന്നതെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നുവെന്നും ആര്‍ജെഡി മേധാവി കൂട്ടിച്ചേര്‍ത്തു.

Continue Reading

india

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവുകേടിനെയും പക്ഷപാതത്തെയും തുറന്നുകാട്ടിയ വാര്‍ത്താസമ്മേളനം: കോണ്‍ഗ്രസ്

ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേര്‍തിരിവില്ലെന്ന ഇസിയുടെ അവകാശവാദങ്ങളെ ചിരിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.

Published

on

വോട്ട് ചോരി ആരോപണത്തിന് പ്രതിപക്ഷ പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ കഴിവുകേടിനെ മാത്രമല്ല, നഗ്‌നമായ പക്ഷപാതത്തെയും തുറന്നുകാട്ടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്.

ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേര്‍തിരിവില്ലെന്ന ഇസിയുടെ അവകാശവാദങ്ങളെ ചിരിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും കോണ്‍ഗ്രസിന്റെ ആരോപണങ്ങളെക്കുറിച്ച് വാര്‍ത്താസമ്മേളനം വിളിച്ചതിന് തൊട്ടുപിന്നാലെ, സുപ്രീം കോടതിയുടെ ഓഗസ്റ്റ് 14 ലെ ഉത്തരവുകള്‍ തെരഞ്ഞെടുപ്പ് ബോഡി അക്ഷരത്തിലും ആത്മാവിലും നടപ്പാക്കുമോ എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു.

രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും സി ഇ സി വ്യക്തമായ ഉത്തരം നല്‍കിയില്ല, ”ജയറാം രമേഷ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

Continue Reading

Trending