Connect with us

Film

‘കിഷ്കിന്ധാ കാണ്ഡം’ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക

Published

on

മലയാളത്തില്‍ സമീപകാലത്ത് എത്തിയവയില്‍ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കിഷ്കിന്ധാ കാണ്ഡം. ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. ബാഹുല്‍ രമേശ് ആയിരുന്നു ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. അത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും എത്തിയിരിക്കുകയാണ്.

ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ എത്തിയ ചിത്രം പക്ഷേ ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നതില്‍ വിജയിച്ചു. ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് നേരത്തെ എത്തിയ അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍ ചിത്രം ഡിസംബറില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതിനേക്കാള്‍ മുന്‍പേ, ഈ മാസം തന്നെ ചിത്രം ഒടിടിയില്‍ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. നവംബര്‍ 19 ആണ് സ്ട്രീമിംഗ് തീയതി. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തും. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. പ്ലാറ്റ്ഫോം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിന്‍റെ രചയിതാവ് ബാഹുല്‍ രമേശ് തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാ​ഗ്രാഹകനായ ബാഹുലിന്‍റെ ആദ്യ തിരക്കഥയാണ് ഇത്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ദേശീയപാത വികസന പ്രവൃത്തികളെത്തുടര്‍ന്ന് ഉണ്ടായിട്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരനടപടികള്‍ വേണം: ഡോ. അബ്ദുസ്സമദ് സമദാനി എം.പി

പുതുപൊന്നാനി, ചമ്രവട്ടം, തെയ്യങ്ങാട് ജംഗ്ഷന്‍, മദിരശ്ശേരി, മിനി പമ്പ, കുറ്റിപ്പുറം, കഞ്ഞിപ്പുര, വെട്ടിച്ചിറ, പുത്തനത്താണി,രണ്ടത്താണി, എടരിക്കോട്, മേലേ കോഴിച്ചെന, വെന്നിയൂര്‍, കക്കാട് എന്നിവിടങ്ങളില്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തിനുണ്ടായിട്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരനടപടികള്‍ സ്വീകരിക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

on

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ദേശീയപാത 66ന്റെ വികസന പ്രവൃത്തികളെത്തുടര്‍ന്ന് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടായിട്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരനടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചു. പുതുപൊന്നാനി, ചമ്രവട്ടം, തെയ്യങ്ങാട് ജംഗ്ഷന്‍, മദിരശ്ശേരി, മിനി പമ്പ, കുറ്റിപ്പുറം, കഞ്ഞിപ്പുര, വെട്ടിച്ചിറ, പുത്തനത്താണി,രണ്ടത്താണി, എടരിക്കോട്, മേലേ കോഴിച്ചെന, വെന്നിയൂര്‍, കക്കാട് എന്നിവിടങ്ങളില്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തിനുണ്ടായിട്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരനടപടികള്‍ സ്വീകരിക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആവശ്യമായ അടിപ്പാതകളോ മേല്‍പാലങ്ങളോ യാത്രക്കാര്‍ക്കുള്ള മേല്‍പ്പാലങ്ങളോ മറുവശത്തേക്ക് കടക്കാന്‍ മറ്റു സൗകര്യങ്ങളോ ഏര്‍പ്പെടുത്താത്തതിനാല്‍ മുതിര്‍ന്നവരും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്ക് വന്‍തോതില്‍ അസൗകര്യം ഉണ്ടായിരിക്കുകയാണ്. അതേത്തുടര്‍ന്നുളവായിട്ടുള്ള ഗതാഗതക്കുരുക്കും തുടര്‍ച്ചയായുള്ള അപകടങ്ങളും സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നുണ്ട്.

പ്രദേശവാസികള്‍ അനുഭവിക്കുന്ന ഈ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് നിര്‍ദ്ദിഷ്ട സമയത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണം. ഈ പരിഹാരനടപടികള്‍ മേഖലയിലെ സുപ്രധാന റോഡായ ദേശീയപാത 66 ന്റെ സുരക്ഷിതത്വത്തിനും അനിവാര്യമാണെന്ന് 377ാം വകുപ്പ് പ്രകാരം വിഷയം ഉന്നയിച്ചുകൊണ്ട് സമദാനി പറഞ്ഞു.

Continue Reading

crime

‘ദുരഭിമാന കൊല’; വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ കൊലപ്പെടുത്തി

കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്

Published

on

തെലങ്കാന: അന്യ ജാതിക്കാരനെ വിവാഹം ചെയ്തെന്ന കാരണത്താല്‍ വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ കൊലപ്പെടുത്തി. തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ദുരഭിമാനക്കൊല നടന്നത്. കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നില്‍ നാഗമണിയുടെ സഹോദരനാണെന്ന് പൊലീസ്. കാറിടിപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തികൊല്ലുകയായിരുന്നു. 15 ദിവസം മുന്‍പായിരുന്നു നാഗമണിയുടെ വിവാഹം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അപൂര്‍വയിനത്തില്‍പ്പെട്ട 14 പക്ഷികളുമായി 2 പേര്‍ പിടിയില്‍

കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്‌സുകളിലുമായിട്ടാണ് പക്ഷികളെ ഒളിപ്പിച്ച് കടത്തിയിരുന്നത്

Published

on

കൊച്ചി: അനധികൃതമായി അപൂര്‍വയിനത്തില്‍പ്പെട്ട പക്ഷികളെ കടത്താന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ പിടിയില്‍. തായ്‌ലന്‍ഡില്‍ നിന്ന് കടത്തി കൊണ്ടു വന്ന പക്ഷികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഞായറാഴ്ച രാത്രി കൊച്ചിയില്‍ വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരില്‍ നിന്നാണ് പക്ഷികളെ പിടികൂടിയത്.

വിമാനത്താവളത്തിലെത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗേജുകള്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് വേഴാമ്പല്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍ പെട്ട 14 പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസും വനം വകുപ്പും പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. പക്ഷികളുടെ ആരോഗ്യനില പരിശോധിക്കുന്നതിനും പരിചരണത്തിനുയമായി വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും പക്ഷി വിദഗ്ധര്‍ക്കും കൈമാറി. കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്‌സുകളിലുമായിട്ടാണ് പക്ഷികളെ ഒളിപ്പിച്ച് കടത്തിയിരുന്നത്.

Continue Reading

Trending